മുഖ്യമന്ത്രി ഇന്ന് കാസർഗോഡ് ; ജില്ലയിൽ വൻ സുരക്ഷാ വലയം …

കാസര്‍കോട് പെരിയ ഇരട്ടക്കൊലപാതകം സജീവ ചര്‍ച്ചയായിരിക്കെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കാസര്‍കോട് എത്തും. സി.പി.എം കാസര്‍കോട് ജില്ലാ കമ്മിറ്റി ഓഫീസിന്റെ ശിലാസ്ഥാപനമടക്കം വിവിധ പരിപാടികളില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്നുണ്ട്. അതിനിടെ കേസന്വേഷണത്തില്‍ പൊലീസ് അനാസ്ഥ കാണിക്കുന്നുവെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇന്ന് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തും.

error: Content is protected !!