അധികാരം കയ്യിലുണ്ടങ്കിൽ എന്തും പറയരുത് ; കോടിയേരിക്ക് മറുപടിയുമായി എൻ എസ് എസ് …

എ​ൻ​എ​സ്എ​സി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​ന്ന​യി​ച്ച സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന് അ​തേ​നാ​ണ​യ​ത്തി​ൽ മ​റു​പ​ടി​യു​മാ​യി എ​ൻ​എ​സ്എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി.​സു​കു​മാ​ര​ൻ നാ​യ​ർ. കോ​ടി​യേ​രി വ​ല്ലാ​തെ അ​തി​രു​ക​ട​ക്കു​ന്നു​വെ​ന്ന് അദ്ദേഹം കു​റ്റ​പ്പെ​ടു​ത്തി. അ​ധി​കാ​രം കൈ​യി​ലു​ണ്ടെ​ന്നു ക​രു​തി എ​ന്തും പ​റ​യാ​മെ​ന്ന് കോ​ടി​യേ​രി ധ​രി​ക്ക​രു​തെ​ന്നും സു​കു​മാ​ര​ൻ നാ​യ​ർ ഓ​ർ​മി​പ്പി​ച്ചു.

കോ​ടി​യേ​രി പ​റ​ഞ്ഞ​തി​നൊ​ക്കെ ത​ക്ക​താ​യ മ​റു​പ​ടി​യു​ണ്ട്. എ​ന്നാ​ൽ അ​ത് പ​റ​യാ​ൻ ത​ങ്ങ​ളു​ടെ സം​സ്കാ​രം അ​നു​വ​ദി​ക്കു​ന്നി​ല്ല- ജ​ന​റ​ൽ സെ​ക്ര​ട്ട​റി തു​റ​ന്ന​ടി​ച്ചു. വി​ശ്വാ​സ സം​ര​ക്ഷ​ണ​ത്തി​ലെ വൈ​രു​ധ്യ​മാ​ണ് എ​ൻ​എ​സ്എ​സും സി​പി​എ​മ്മും ത​മ്മി​ലു​ള്ള അ​ക​ൽ​ച്ച​യ്ക്ക് കാ​ര​ണം. എ​ൻ​എ​സ്എ​സി​ൽ ചേ​രി​തി​രി​വു​ണ്ടാ​ക്കാ​ൻ ശ്ര​മി​ച്ചാ​ൽ അ​തി​നെ ശ​ക്ത​മാ​യി നേ​രി​ടു​മെ​ന്നും സു​കു​മാ​ര​ൻ നാ​യ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

കേരള സംരക്ഷണ യാത്രയ്ക്കിലെ മാധ്യമങ്ങളോട് സംസാരിക്കവേയാണ് എ​ൻ​എ​സ്എ​സി​നെ​തി​രെ അ​തി​രൂ​ക്ഷ വി​മ​ർ​ശ​ന​വുമായി കോ​ടി​യേ​രി രംഗത്തെത്തി​യ​ത്. മാ​ട​മ്പി​ത്ത​രം എ​ൻ​എ​സ്എ​സ് മ​ന​സി​ൽ വ​ച്ചാ​ൽ മ​തി​യെ​ന്നും മാ​ട​മ്പി​ക​ളു​ടെ പി​ന്നാ​ലെ പോ​കേ​ണ്ട അ​വ​സ്ഥ സി​പി​എ​മ്മി​നി​ല്ലെ​ന്നു​മാ​യി​രു​ന്നു കോ​ടി​യേ​രി​യു​ടെ വാ​ക്കു​ക​ൾ.​ത​മ്പ്രാ​ക്ക​ളു​ടെ നി​ല​പാ​ടാ​ണ് എ​ൻ​എ​സ്എ​സി​നെ​ന്നും കോ​ടി​യേ​രി തു​റ​ന്ന​ടി​ച്ചി​രു​ന്നു.

ജാ​തി​യും മ​ത​വും പ​റ​ഞ്ഞ് വോ​ട്ട് പി​ടി​ക്കേ​ണ്ട ഗ​തി​കേ​ട് സി​പി​എ​മ്മി​നി​ല്ലെ​ന്നും ശ​ബ​രി​മ​ല​യി​ലെ എ​ൻ​എ​സ്എ​സ് നി​ല​പാ​ട് തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​തി​കൂ​ല​മാ​വി​ല്ലെ​ന്നും സി​പി​എം സെ​ക്ര​ട്ട​റി വ്യക്തമാക്കിയിരുന്നു. എ​ൻ​എ​സ്എ​സി​ലെ സാ​ധാ​ര​ണ​ക്കാ​ർ സി​പി​എ​മ്മി​ന് ഒ​പ്പ​മാ​ണെ​ന്ന് ഓ​ർ​ക്ക​ണ​മെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞി​രു​ന്നു. ഇ​തി​ന് മ​റു​പ​ടി​യെ​ന്നോ​ണ​മാ​ണ് എ​ൻ​എ​സ്എ​സി​ൽ ചേ​രി​തി​രി​വു​ണ്ടാ​ക്കാ​ൻ ശ്ര​മി​ക്ക​രു​ത് എ​ന്ന് സു​കു​മാ​ര​ൻ നാ​യ​ർ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞ​ത്.

error: Content is protected !!