ലോക്സഭാ തിരഞ്ഞെടുപ്പ്‌ ; സംസ്ഥാനത്ത് ഇടത് അനുകൂല സാഹചര്യം – കോടിയേരി…

സം​സ്ഥാ​ന​ത്ത് ഇ​ട​തു മു​ന്ന​ണി​ക്ക് അ​നു​കൂ​ല​മാ​യ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​മാ​ണു​ള്ള​തെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. ലോ​ക്സ​ഭാ വി​ജ​യം സം​ബ​ന്ധി​ച്ച അ​ഭി​പ്രാ​യ സ​ർ​വേ ഫ​ലം അ​പ്ര​സ​ക്ത​മാ​ണ്. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഫ​ലം ഇ​തി​ന് തെ​ളി​വാ​ണെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു.

ഇ​ട​ത് സ​ർ​ക്കാ​ർ വ​ന്ന​തി​ന് ശേ​ഷം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ സി​പി​എ​മ്മി​ന് വോ​ട്ട് വ​ർ​ധി​ച്ചു. മ​ല​പ്പു​റം ലോ​ക്സ​ഭ, ചെ​ങ്ങ​ന്നൂ​ർ നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ൽ വോ​ട്ട് ഗ​ണ്യ​മാ​യി കൂ​ടി. ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലും ഇ​ട​ത് മു​ന്നേ​റ്റ​മാ​ണ്. ഇ​ത് എ​ൽ​ഡി​എ​ഫി​ന് ആ​ത്മ​വി​ശ്വാ​സം പ​ക​രു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

error: Content is protected !!