ഓസീസ് മണ്ണിൽ ഇന്ത്യയ്ക്ക് ആദ്യ പരമ്പര നേട്ടം

ഓസ്‌ട്രേലിയയില്‍ ചരിത്രനേട്ടം കുറിച്ച് കോലിപ്പട. സിഡ്‌നിയില്‍ അഞ്ചാം ദിനവും മഴയെടുത്തതോടെ ടെസ്റ്റ് സമനിലയിലായതായി പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കി. ചരിത്രത്തിലാദ്യമായിട്ടാണ് ഇന്ത്യ ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര സ്വന്തമാക്കുന്നത്. വെളിച്ചക്കുറവും മഴയുമാണ് ഇന്ത്യയുടെ മൂന്നാം ടെസ്റ്റ് വിജയത്തിന് വിലങ്ങുതടിയായത്.

സി​ഡ്നി ക്രി​ക്ക​റ്റ് ടെ​സ്റ്റി​ന്‍റെ അ​വ​സാ​ന ദി​നം മ​ഴ മൂലം ഒരു പന്ത് പോലും എറിയാൻ സാധിച്ചില്ല. 1947 മു​ത​ൽ ഓ​സ്ട്രേ​ലി​യ​യി​ൽ പ​ര്യ​ട​നം ന​ട​ത്താ​നാ​രം​ഭി​ച്ച ഇ​ന്ത്യ 72 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​നു​ശേ​ഷമാണ് അ​വ​രു​ടെ നാ​ട്ടി​ൽ ആ​ദ്യ​മാ​യി പ​ര​മ്പര സ്വ​ന്ത​മാ​ക്കുന്നത്. സി​ഡ്നി ടെ​സ്റ്റി​ൽ ഇ​ന്ത്യ ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ നേ​ടി​യ ഏ​ഴി​ന് 622 ഡി​ക്ല​യേ​ഡ് എ​ന്ന സ്കോ​റി​നെ​തി​രേ ആ​തി​ഥേ​യ​രു​ടെ ഒ​ന്നാം ഇ​ന്നിം​ഗ്സ് 300ൽ ​അ​വ​സാ​നി​ച്ചി​രു​ന്നു. 31 വ​ർ​ഷ​ത്തി​നി​ടെ ആ​ദ്യ​മാ​യി സ്വ​ന്തം മ​ണ്ണി​ൽ ഫോ​ളോ ഓ​ണ്‍ വ​ഴ​ങ്ങേ​ണ്ടി​വ​ന്ന നാ​ണ​ക്കേ​ടി​ലാ​യിരുന്നു ഓ​സീ​സ് ടീം. ​ചേതേശ്വർ പൂജാരയാണ് പരമ്പരയിലെ താരം. സ്കോ​ർ: ഇ​ന്ത്യ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 622 ഡി​ക്ല​യേ​ഡ്. ഓ​സ്ട്രേ​ലി​യ 300, വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ടാ​തെ ആ​റ്.

 

 

Sponsored Content
error: Content is protected !!