കെഎസ്ആർടിസി ക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം…

മാ​നേ​ജ്മെ​ന്‍റി​ന്‍റെ പി​ടി​പ്പു​കേ​ടു​ക​ൾ​ക്ക് ജീ​വ​ന​ക്കാ​ർ എ​ന്തി​ന് സ​ഹി​ക്ക​ണ​മെ​ന്നു ചോ​ദി​ച്ച് കെ​എ​സ്ആ​ർ​ടി​സി​ക്കു സു​പ്രീം​കോ​ട​തി​യു​ടെ രൂ​ക്ഷ വി​മ​ർ​ശ​നം. എം​പാ​ന​ൽ നി​യ​മ​നം ന​ട​ത്തു​ന്ന​ത് എ​ന്തി​നാ​ണെ​ന്നും കോ​ട​തി ചോ​ദി​ച്ചു. താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രു​ടെ സേ​വ​ന കാ​ലാ​വ​ധി പെ​ൻ​ഷ​ന് പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന ഹൈ​കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ കെ​എ​സ്ആ​ർ​ടി​സി ന​ൽ​കി​യ ഹ​ർ​ജി പ​രി​ഗ​ണി​ച്ച​പ്പോ​ഴാ​യി​രു​ന്നു വി​മ​ർ​ശ​നം. കെ​എ​സ്ആ​ർ​ടി​സി ന​ൽ​കി​യ ഹ​ർ​ജി​യി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ സു​പ്രീം​കോ​ട​തി ക​ക്ഷി ചേ​ർ​ത്തു.

പെ​ൻ​ഷ​ൻ ബാ​ധ്യ​ത ഏ​റ്റെ​ടു​ക്കു​ന്ന​തി​ൽ നി​ല​പാ​ട് അ​റി​യി​ക്കാ​ൻ ര​ണ്ടാ​ഴ്ച​ത്തെ സ​മ​യം സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. തു​ട​ർ​ന്ന് കേ​സ് ര​ണ്ടാ​ഴ്ച​ത്തേ​ക്ക് മാ​റ്റി​വ​ച്ചു. നി​ല​വി​ൽ 4200 കോ​ടി​യു​ടെ ബാ​ധ്യ​ത​യും 110 കോ​ടി പ്ര​തി​മാ​സ ന​ഷ്ട​വു​മു​ണ്ടെ​ന്നും ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കി​യാ​ൽ 420 കോ​ടി​യു​ടെ അ​ധി​ക ബാ​ദ്ധ്യ​ത വ​രു​മെ​ന്നും കെ​എ​സ്ആ​ർ​ടി​സി​യു​ടെ വാ​ദം.

കോ​ർ​പ​റേ​ഷ​ൻ ന​ഷ്ട​ത്തി​ലാ​കാ​ൻ കാ​ര​ണം എ​ന്തെ​ന്ന് ആ​രാ​ഞ്ഞ കോ​ട​തി സ​ർ​ക്കാ​രി​നെ ക​ക്ഷി​യാ​ക്ക​ണ​മെ​ന്ന കാ​ര്യം ഹൈ​ക്കോ​ടി​തി​യി​ൽ എ​ന്തു​കൊ​ണ്ടാ​ണ് ആ​വ​ശ്യ​പ്പെ​ടാ​തി​രു​ന്ന​തെ​ന്നും ചോ​ദി​ച്ചു. കേ​സി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ ക​ക്ഷി​യാ​ക്ക​ണ​മെ​ന്ന കെ​എ​സ്ആ​ർ​ടി​സി​യു​ടെ ആ​വ​ശ്യം കോ​ട​തി അം​ഗീ​ക​രി​ച്ചു. ന​ഷ്ട​ത്തി​ലാ​ണെ​ങ്കി​ൽ ക​ഐ​സ്ആ​ർ​ടി​സി അ​ട​ച്ചു​പൂ​ട്ടു​ക​യാ​ണ് ചെ​യ്യേ​ണ്ട​തെ​ന്ന് ജ​നു​വ​രി ഏ​ഴി​ന് ഹ​ർ​ജി പ​രി​ഗ​ണി​ച്ച​പ്പോ​ൾ ജ​സ്റ്റീ​സ് എ.​കെ സി​ക്രി അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് പ​രാ​മ​ർ​ശം ന​ട​ത്തി​യി​രു​ന്നു.

error: Content is protected !!