കൊല്ലം ബൈപ്പാസ്സ്‌ ഉത്ഘാടനം ; ‘പ്രധാനമന്ത്രിയുടെ ആഗ്രഹമല്ലേ നടക്കട്ടെ’ – മന്ത്രി സുധാകരൻ

കൊ​ല്ലം ബൈ​പ്പാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യാ​ൻ ആ​ഗ്ര​ഹ​മു​ണ്ടെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ. പ്ര​ധാ​ന​മ​ന്ത്രി ഇ​ങ്ങോ​ട്ട് ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ച​തി​നാ​ൽ അ​ത് സ​ന്തോ​ഷ​ത്തോ​ടെ സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

വി​ക​സ​ന കാ​ര്യ​ങ്ങ​ളി​ൽ വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​ണ് സ​ർ​ക്കാ​ർ നി​ല​പാ​ടെ​ന്നു പ​റ​ഞ്ഞ മ​ന്ത്രി ബൈ​പ്പാ​സ് ഉ​ദ്ഘാ​ട​ന​ത്തെ​ക്കു​റി​ച്ച് എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ എം​പി ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ളെ​യും രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു. പ്രേ​മ​ച​ന്ദ്ര​ൻ, വി​ഷ​യ​ത്തി​ൽ മു​ത​ലെ​ടു​പ്പി​ന് ശ്ര​മി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

ബൈ​പ്പാ​സ് പ്ര​ധാ​ന​മ​ന്ത്രി ത​ന്നെ ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്നും അ​തി​ന്‍റെ തീ​യ​തി ഈ ​മാ​സം 15 ആ​ണെ​ന്നും പ്രേമച​ന്ദ്ര​ൻ ചൊ​വ്വാ​ഴ്ച ന​ട​ത്തി​യ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​താ​ണ് മ​ന്ത്രി​യെ ചൊ​ടി​പ്പി​ച്ച​ത്.

നേ​ര​ത്തെ, ബൈ​പ്പാ​സ് ഉ​ദ്ഘാ​ട​ന​ത്തി​ന് പ്ര​ധാ​ന​മ​ന്ത്രി വ​രു​ന്ന​തി​നേ​ക്കു​റി​ച്ച് ചോ​ദി​ച്ച​പ്പോ​ൾ മു​ഖ്യ​മ​ന്ത്രി അ​തി​ന് കൃ​ത്യ​മാ​യ ഉ​ത്ത​രം ന​ൽ​കി​യി​രു​ന്നി​ല്ല. മ​റ്റ് മ​ന്ത്രി​മാ​രും ഇ​ക്കാ​ര്യ​ത്തി​ൽ ആ​ധി​കാ​രി​ക​മാ​യി പ്ര​തി​ക​ര​ണം ന​ട​ത്തി​യി​രു​ന്നി​ല്ല.

error: Content is protected !!