ഗഡ്ഗരിയുടെ വിമർശനം ; വിശദീകരണവുമായി ബിജെപി …

തി​ര​ഞ്ഞെ​ടു​പ്പു വാ​ഗ്ദാ​നം പാ​ലി​ക്കാ​ത്ത രാ​ഷ്ട്രീ​യ നേ​താ​ക്ക​ള്‍ ജ​ന​ങ്ങ​ളി​ല്‍​നി​ന്ന് തി​രി​ച്ച​ടി നേ​രി​ടേ​ണ്ടി വ​രു​മെ​ന്ന കേ​ന്ദ്ര​മ​ന്ത്രി നി​തി​ന്‍ ഗ​ഡ്ക​രി​യു​ടെ പ്ര​സ്താ​വ​ന​യി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി ബി​ജെ​പി. ഗ​ഡ്ക​രി​യു​ടെ പ്ര​സ്താ​വ​ന കോ​ണ്‍​ഗ്ര​സി​നെ ഉ​ദ്ദേ​ശി​ച്ചു​ള്ള​താ​ണെ​ന്നും പ്ര​തി​പ​ക്ഷ​വും മ​റ്റു​ള്ള​വ​രും അ​ത് വ​ള​ച്ചൊ​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ബി​ജെ​പി വ​ക്താ​വ് ജി.​വി.​എ​ല്‍ ന​ര​സിം​ഹ​റാ​വു പ​റ​ഞ്ഞു.

“വാ​ഗ്ദാ​നം പാ​ലി​ക്കു​ന്ന നേ​താ​ക്ക​ളെ ജ​ന​ങ്ങ​ൾ​ക്ക് ഇ​ഷ്ട​മാ​ണ്. എ​ന്നാ​ൽ ഇ​തു ലം​ഘി​ക്കു​ന്ന​വ​രെ ജ​നം പു​ച്ഛി​ച്ചു ത​ള്ളും. അ​തി​നാ​ൽ ന​ട​പ്പാ​ക്കാ​വു​ന്ന വാ​ഗ്ദാ​ന​ങ്ങ​ളേ ജ​ന​ങ്ങ​ൾ​ക്കു ന​ൽ​കാ​വൂ’- ഇ​താ​യി​രു​ന്നു ഗ​ഡ്ക​രി​യു​ടെ വാ​ക്കു​ക​ൾ. ഇ​ത് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ ഉ​ദ്ദേ​ശി​ച്ചാ​ണെ​ന്ന പ​രോ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി എ​ഐ​എം​ഐ​എം നേ​താ​വ് അ​സാ​ദു​ദ്ദീ​ന്‍ ഒ​വൈ​സി അ​ട​ക്ക​മു​ള്ള​വ​ര്‍ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ബി​ജെ​പി​യു​ടെ വി​ശ​ദീ​ക​ര​ണം.

“ഗ​രീ​ബി ഹ​ഠാ​വോ’ എ​ന്ന മു​ദ്രാ​വാ​ക്യം ഉ​യ​ര്‍​ത്തു​ക​യും എ​ന്നാ​ല്‍ ദാ​രി​ദ്ര്യ​നി​ര്‍​മാ​ര്‍​ജ​ന​ത്തി​ന് ഒ​ന്നും ചെ​യ്യാ​തി​രി​ക്കു​ക​യും ചെ​യ്ത കോ​ണ്‍​ഗ്ര​സി​നെ​യാ​ണ് ഗ​ഡ്ക​രി ഉ​ദ്ദേ​ശി​ച്ച​തെ​ന്നും വ്യാ​ജ​വാ​ഗ്ദാ​ന​ങ്ങ​ള്‍ ന​ല്‍​കു​ന്ന രാ​ഹു​ല്‍ ഗാ​ന്ധി​യെ​യാ​ണ് അ​ദ്ദേ​ഹം പ​രോ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച​തെ​ന്നും ന​ര​സിം​ഹ റാ​വു കൂ​ട്ടി​ച്ചേ​ര്‍​ത്തു.

error: Content is protected !!