സിനിമയിൽ പരസ്യങ്ങൾക്ക് പുതിയ പരീക്ഷണം …

അതികമാരും കേൾക്കാത്ത പരിപാടിയാണ് റേറ്റിംഗ് ബേസ്ഡ് ഇൻ-ഫിലിം ബ്രാൻഡിംഗ് .എന്താണ് ഇത് എന്ന് തോന്നുന്നുണ്ടാകുമല്ലേ.മാറുന്ന സിനിമ വ്യവസായത്തോടൊപ്പം ചേർന്ന് നിന്നുകൊണ്ട് ഉൽപ്പന്നങ്ങളുടെ പരസ്യം ഹൃദ്യമായ രീതിയിൽ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യമാണ് കൊച്ചി ആസ്ഥാനമായുള്ള ദേവപ്രശാന്ത് ഫിലിംസ് ലോകതലത്തിൽ തന്നെ ആദ്യമായി അവതരിപ്പിച്ചിരിക്കുന്നത്.

എന്നാൽ പരസ്യങ്ങൾ ഇടിച്ചുകയറി സിനിമയുടെ മൂല്യത്തെയും കഥാതന്തുവിനെയും നശിപ്പിക്കുന്ന തരത്തിലുള്ള ബ്രാൻഡിംഗ് അല്ല ഇവർ അവതരിപ്പിക്കുന്നത്.ആദ്യം ഒരു സിനിമയിൽ ഭാഗവാക്കുകളാകുന്ന മുഴുവൻ കലാകാരന്മാരുടെയും കലാകാരികളുടെയും റേറ്റിംഗിന് അനുസരിച്ച് തുക നിശ്ചയിക്കുന്നു.അതിനു ശേഷം സിനിമയുടെ ആദ്യം മുതൽ സംവിധായകന്റെയും രചയിതാവിന്റെയും നിർമ്മാതാവിന്റെയും ഒപ്പം ചേർന്ന് മുഴുവൻ ചർച്ചകളിലും പങ്കെടുത്ത് ഉൽപ്പന്നങ്ങൾക്ക് അനുയോജ്യമായ രീതിയിൽ തിരക്കഥയിലും സംഭാഷണത്തിലും കഥാപാത്രങ്ങളുടെ ജീവിതരീതിയിലും ഇഴചേർത്ത് ഉൽപ്പന്നത്തിന്റെയും സിനിമയുടെയും മൂല്യം ചോരാതെയാകും ബ്രാൻഡിംഗ് നടത്തുക.

ജ്വല്ലറി,ഫുഡ് പ്രൊഡക്ടുകൾ ബിൽഡേഴ്‌സ് ,വാഹന നിർമ്മാതാക്കൾ മൊബൈൽ ഫോൺ കമ്പനികൾ എന്നിങ്ങനെ എല്ലാത്തരം ബ്രാൻഡുകൾക്കും ഈ ബ്രാൻഡിംഗ് രീതി ഉപയോഗപ്പെടുത്താൻ കഴിയും.18 വർഷത്തോളമായി പരസ്യ രംഗത്ത് പ്രവർത്തിക്കുന്ന ദേവപ്രശാന്ത് ആണ് ഈ വേറിട്ട സംരംഭത്തിന് നേതൃത്വം നൽകുന്നത്.

നിലവിൽ മലയാളത്തിലും വിവിധ ദക്ഷിണേന്ത്യൻ ഭാഷകളിലുമായി നിരവധി ചിത്രങ്ങളിൽ റേറ്റ് ബേസ്ഡ് ബ്രാൻഡിംഗ് ഉപയോഗപെടുത്തിയെന്നാണ് ഇവർ പറയുന്നത്.ഇത് വലിയ തോതിൽ ഉൽപ്പന്നങ്ങൾക്കും സിനിമാ വ്യവസായത്തിനും ഗുണം ചെയ്യും.

നിവിൻപോളി,നയൻതാര എന്നിവർ അഭിനയിക്കുന്ന ലവ് ആക്ഷൻ ഡ്രാമ ,ടോവിനോ തോമസിന്റ ലൂക്ക ,ആസിഫ് അലിയുടെ മേരാ നാം ഷാജി,പൃഥ്വിരാജിൻറെ ബ്രോതേഴ്‌സ് ഡേ എന്നിങ്ങനെ നിരവധി പ്രൊജക്ടുകളുമായി ഇപ്പോൾ ഇവർ കരാറായിട്ടുണ്ട്.കൂടാതെ ഒട്ടേറെ ബോളിവുഡ് ചിത്രങ്ങളുമായി ചർച്ചകൾ പുരോഗമിക്കുന്നതായും ഇവർ പറയുന്നു.

error: Content is protected !!