പ്രേംനസീർ പുരസ്കാരം ജനീഷ് ജജികാലയത്തിന്

ജനീഷ് ജജികാലയം എഴുതിയ ചലച്ചിത്ര പഠനങ്ങളുടെ സമാഹാരത്തിന് പ്രേംനസീർ പുരസ്കാരം.2019 ജനുവരി 2ന് കോഴിക്കോട് ടൗൺഹാളിൽ ബുധനാഴ്ച വൈകുന്നേരം 5 മണിക്ക് നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.പത്മഭൂഷൺ പ്രേംനസീർ വിടപറഞ്ഞിട്ട് 30 വർഷം പൂർത്തിയാകുകയാണ്.പ്രേംനസീർ കലാസാംസ്കാരിക വേദിയാണ് പുരസ്കാരം നല്കുന്നത്.ചലച്ചിത്ര രംഗത്തെ പ്രതിഭകളെ ആദരിക്കുന്ന ചടങ്ങും.

നസീർ സിനിമകളിൽ ഗാനങ്ങൾ ചേർത്ത് സംഗീത രാത്രിയും തുടർന്ന് നടത്തപ്പെടും.. ദേവ പ്രശാന്ത് ഫിലിംസിന്റെ മീഡിയ അഡ്വൈസർ ആയ ജനീഷ് വെയിൽ മഴനനയുമ്പോൾ, ഇമ്പരാഗം, ഓർമ്മച്ചുകൾ എന്നിങ്ങനെ 3 കഥാസമാഹാരങ്ങളും.. ഏറെ ശ്രദ്ധേയമായ സാംസ്കാരിക പoനമായ മിഴാവ് കുന്നിലെ മൃദംഗ ശൈലേശ്വരി പഠനം ഇംഗ്ലീഷിലും മലയാളത്തിലും രചിച്ചിട്ടുണ്ട്..

error: Content is protected !!