തെലങ്കാനയിലും ഉമ്മന്‍ചാണ്ടിയുടെ ചാണക്യ തന്ത്രം; നടപ്പാക്കി രാഹുല്‍ ഗാന്ധിയും

തെരഞ്ഞെടുപ്പ് ജയിക്കാന്‍ തെലങ്കാനയില്‍ ഉമ്മന്‍ ചാണ്ടിയുടെ തന്ത്രം പയറ്റി കോണ്‍ഗ്രസ്. മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്‍റെ വീഴ്ചകളെ ആയുധമാക്കി വന്‍ തിരിച്ചടിയാണ് കോണ്‍ഗ്രസ് നല്‍കിയിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ വാഗ്ദാനങ്ങള്‍ ഒന്നും ലഭിക്കാതായതോടെ മുഖ്യമന്ത്രിയുമായി അകച്ചയിലായ സ്വകാര്യ സ്കൂള്‍ മാനേജ്മെന്‍റുകളെ ഉമ്മന്‍ചാണ്ടി ഒരുക്കിയ തന്ത്രങ്ങളിലൂടെ കോണ്‍ഗ്രസ് ഒപ്പമെത്തിച്ചു.

അത് നടപ്പാക്കാന്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ തന്നെ തെലങ്കാനയില്‍ എത്തിക്കുകയും ചെയ്തു. തെലങ്കാനയിലെ വിദ്യാഭ്യാസ രംഗത്ത് സര്‍ക്കാര്‍ അംഗീകൃതമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണ് ഏറെയുമുള്ളത്. ഇവര്‍ക്കായി ചന്ദ്രശേഖര റാവു പ്രത്യേക പ്രഖ്യാപനങ്ങളും വാഗ്ദാനങ്ങളും ഒന്നും നല്‍കിയില്ല.

ഇങ്ങനെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്കായുള്ള സര്‍ക്കാര്‍ ഫണ്ടുകള്‍ ഉയര്‍ത്തുക, കുറഞ്ഞ ശമ്പളമുള്ള അധ്യാപകര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നല്‍കുക, വീടില്ലാത്തവര്‍ക്ക് വീട് പണിത് നല്‍കുക തുടങ്ങി മുഖ്യമന്ത്രി നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നും നടപ്പാക്കിയുമില്ല.

ഇതോടെ ഈ വിഷയത്തിന് ഉമ്മന്‍ചാണ്ടി കൂടുതല്‍ പ്രധാന്യം നല്‍കി. മാനേജ്മെന്‍റ്  പ്രതിനിധികളെ കൂടാതെ ഒരു ലക്ഷത്തോളം വരുന്ന അധ്യാപകരെയും ഒപ്പം നിര്‍ത്താനുള്ള പദ്ധതികള്‍ ആവിഷ്കരിച്ചു.

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഇവരുടെ ആവശ്യങ്ങളെല്ലാം നിറവേറ്റുമെന്ന് ഉറപ്പ് രാഹുല്‍ ഗാന്ധിയെ എത്തിച്ച് നല്‍കുകയും ചെയ്തു. ഇതോടെ ചടങ്ങില്‍ ഉമ്മന്‍ചാണ്ടിക്ക് നന്ദി പറയാന്‍ ഒരുപാട് പേരാണ് ഒത്തുക്കൂടിയത്. ഇതോടെ ഈ തന്ത്രത്തിന്‍റെ ഫലം തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുമ്പോള്‍ ലഭിക്കുമെന്നാണ് കോണ്‍ഗ്രസ് ക്യാമ്പിന്‍റെ പ്രതീക്ഷ.

error: Content is protected !!