രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരത്തിലേക്ക്

രാജസ്ഥാനില്‍ തുടക്കത്തില്‍ ലഭിച്ച ലീഡ് നഷ്ടമായെങ്കിലും പതിയെ കേവലഭൂരിപക്ഷത്തിലേക്ക് നീങ്ങുകയാണ് പ്രതിപക്ഷമായ കോണ്‍ഗ്രസ്. രാജസ്ഥാന്‍ നിയമസഭാ തിര‍ഞ്ഞെടുപ്പില്‍ ആകെയുള്ള 199 സീറ്റുകളില്‍ 91 സീറ്റിലും പാര്‍ട്ടി ലീഡ് ചെയ്യുന്നുണ്ട്. ബിജെപി 88 സീറ്റിലും മറ്റുള്ളവര്‍ 11 സീറ്റിലും മുന്നിട്ട് നില്‍ക്കുന്നു.

കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ് ലീഡ് ചെയ്യുമ്പോള്‍ നിലവിലെ മുഖ്യമന്ത്രി വസുന്ധര രാജെ പിന്നിലാണ്.

കേരളത്തിലേതിന് സമാനമായി പൊതുവെ ഓരോ അഞ്ച് വര്‍ഷത്തിലും ഭരണം മാറുന്ന സംസ്ഥാനമാണ് രാജസ്ഥാന്‍. 2013ലെ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 199 സീറ്റില്‍ ബി.ജെ.പി 163 സീറ്റാണ് നേടിയത്. കോണ്‍ഗ്രസിന് 21 സീറ്റുകള്‍ മാത്രമേ നേടാനായിരുന്നുള്ളൂ. ബി.എസ്.പി ഉള്‍പ്പെടുന്ന മറ്റ് പാര്‍ട്ടികള്‍ എല്ലാം കൂടി നേടിയത് 16 സീറ്റുകളാണ്.

രാജസ്ഥാനില്‍ കടുത്ത ഭരണവിരുദ്ധവികാരമാണ് ബി.ജെ.പിക്ക് നേരിടേണ്ടിവന്നത്. മുഖ്യമന്ത്രി വസുന്ധര രാജയ്ക്കെതിരെ ഭരണവിരുദ്ധവികാരം മാത്രമല്ല, പാര്‍ട്ടിയില്‍ നിന്നും എതിര്‍പ്പ് ഉയര്‍ന്നിരുന്നു. മിക്ക എക്‌സിറ്റ് പോളുകളും കോണ്‍ഗ്രസിന് വന്‍ വിജയമാണ് രാജസ്ഥാനില്‍ പ്രവചിച്ചത്.

error: Content is protected !!