‘സര്‍ക്കാര്‍’ നീക്കിയ രംഗം പ്രതിഷേധമായി അലയടിക്കുന്നു; സര്‍ക്കാര്‍ നല്‍കിയ സാധന ജംഗമ വസ്തുക്കള്‍ കത്തിച്ച് വിജയ് ആരാധകരുടെ തിരിച്ചടി

വിജയ് ചിത്രം സര്‍ക്കാരുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പുതിയ തലത്തിലേക്ക്. ചിത്രത്തിലെ രംഗങ്ങള്‍ നീക്കം ചെയ്തതിനെതിരെ വിജയ് ആരാധകര്‍ പ്രതിഷേധിക്കുന്നു. ജയലളിത മുഖ്യമന്ത്രിയായിരുന്നപ്പോള്‍ സൗജന്യമായി നല്‍കിയ ടിവിയും ലാപ്ടോപ്പും മിക്സിയുമടക്കമുള്ളവ കത്തിച്ച് പ്രതിഷേധിക്കുന്ന ആരാധകന്‍റെ വീഡിയോ വൈറലാകുകയാണ്.

സര്‍ക്കാരിലെ പിന്‍വലിച്ച രംഗങ്ങള്‍  ഇതിന് സമാനമാണ്. ഒരു വിരല്‍ പൂരട്ചി എന്ന ഗാനത്തിനിടയില്‍ തമിഴ്നാട് സര്‍ക്കാര്‍ നല്‍കിയ സൗജന്യ ഉപകരണങ്ങള്‍ കത്തിക്കുന്ന രംഗമുണ്ടായിരുന്നു. ഈ രംഗങ്ങള്‍ക്കെതിരെയാണ് എഐഎഡിഎംകെ പ്രതിഷേധവുമായി തെരുവിലെത്തിയതും നീക്കം ചെയ്യിച്ചതും.

അതേ പാട്ടിനൊപ്പമാണ് ഇപ്പോള്‍ വിജയ് ആരാധകര്‍ തമിഴ്നാട് സര്‍ക്കാര്‍ സൗജന്യമായി നല്‍കിയ ഉപകരണങ്ങള്‍ തീയിട്ട് നശിപ്പിക്കുന്നത്. ഇതിന്‍റെ വീഡിയോ വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

 

Embedded video

Embedded video

Embedded video

Embedded video

Embedded video

Embedded video

Embedded video

Embedded video

error: Content is protected !!