താരനിശ;പ്രൊഡ്യൂസേഴ്സ് അസോസിയേഷനും അമ്മയും തമ്മിലുണ്ടായിരുന്ന തർക്കം ഒത്തുതീർന്നു

താരനിശയെ ചൊല്ലി ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും താരസംഘടനയായ അമ്മയും തമ്മിലുണ്ടായിരുന്ന തർക്കം ഒത്തുതീർന്നു. മുന്‍ നിശ്ചയിച്ച പ്രകാരം ഡിസംബർ 7ന് അബുദാബിയിൽ അമ്മയുടെ താരനിശ നടക്കും. വിദേശത്ത് നടക്കുന്ന ഷോയ്ക്ക് താരങ്ങളെ വിട്ടുനൽകാനാവില്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നേരത്തെ നിലപാടെടുത്തിരുന്നു.

അമ്മ പ്രസിഡന്റ് മോഹൻലാലുമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നടത്തിയ ചർച്ചയിലാണ് പ്രശ്നം ഒത്തുതീർന്നത്. ഡിസംബർ 7 ന് അബുദാബിയിൽ ആയിരിക്കും താരസംഘടനയുടെ ഷോ നടക്കുക. 2019 മാർച്ച് അവസാനം മലയാള സിനിമയിലെ എല്ലാ സംഘടനകളും ചേർന്ന് ഷോ നടത്താനും തീരുമാനമായി. നിർമ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ ധനശേഖരണാർത്ഥം നവം 16, 17 തിയതികളിൽ താരനിശ നടത്താൻ തീരുമാനിച്ചിരുന്നു. പ്രളയദുരിതാ താശ്വാസ ധനശേഖരണാർഥം ഡിസം: 7 ന് അമ്മ നേരിട്ട് അബുദാബി ഷോ നടത്താനും തീരുമാനിച്ചു.

നിർമ്മാതാക്കളുടെ താരനിശയിൽ പങ്കെടുക്കാനാകില്ലെന്ന് താരസംഘടന പിന്നീട് അറിയിച്ചു. എന്നാൽ തങ്ങളുടെ പരിപാടിയിൽ പങ്കെടുത്തില്ലെങ്കിൽ അമ്മയുടെ താരനിശക്ക് വിവിധ സിനിമകളിൽ കരാറുള്ള താരങ്ങളെ വിട്ടുനൽകാനാകില്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നിലപാടെടുത്തു. ഇതായിരുന്നു തർക്കത്തിന് കാരണം.

error: Content is protected !!