ഇതാണ് ധനുഷിന്റെ വില്ലന്‍ ‘ബീജ’; ‘മാരി 2’ല്‍ ടൊവീനോ എത്തുന്നത് വമ്പന്‍ മേക്കോവറില്‍

ബാലാജി മോഹന്‍ സംവിധാനം ചെയ്യുന്ന ധനുഷ് ചിത്രം ‘മാരി 2’ലെ ധനുഷ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തെത്തി. ‘ബീജ’ എന്ന പ്രതിനായക കഥാപാത്രത്തെയാണ് ചിത്രത്തില്‍ ടൊവീനോ അവതരിപ്പിക്കുക. ‘തനാറ്റോസ്’ എന്നും വിളിപ്പേരുണ്ട് കഥാപാത്രത്തിനെന്ന് ഫസ്റ്റ് ലുക്ക് ഷെയര്‍ ചെയ്തുകൊണ്ട് ടൊവീനോ ഫേസ്ബുക്കില്‍ കുറിച്ചു.

ബോബ് മാര്‍ലിയെ അനുസ്മരിപ്പിക്കുന്ന സ്റ്റൈലിലാണ് ഫസ്റ്റ് ലുക്കില്‍ ടൊവീനോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒരു സിഗരറ്റിന് തീ കൊളുത്തുന്ന ദൃശ്യമാണ് പോസ്റ്ററില്‍. ചിത്രത്തിന്റെ ഡബ്ബിംഗ് ടൊവീനോ കഴിഞ്ഞ മാസം അവസാനം പൂര്‍ത്തിയാക്കിയിരുന്നു.

ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ ഓരോന്നായി പുറത്തുവിടുകയാണ് അണിയറക്കാര്‍. നേരത്തേ സായ് പല്ലവി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്കും പുറത്തെത്തിയിരുന്നു. ‘അറാത് ആനന്ദി’ എന്ന ഓട്ടോറിക്ഷാ ഡ്രൈവറാണ് സായ് പല്ലവിയുടെ കഥാപാത്രം.

2015ല്‍ പുറത്തിറങ്ങിയ ‘മാരി’യുടെ രണ്ടാംഭാഗമാണ് ‘മാരി 2’. വണ്ടര്‍ബാര്‍ ഫിലിംസിന്റെ ബാനറില്‍ ധനുഷ് തന്നെയാണ് നിര്‍മ്മാണം. വരലക്ഷ്മി ശരത്കുമാറും കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. യുവാന്‍ ശങ്കര്‍ രാജയാണ് സംഗീതം. ഡിസംബര്‍ 21ന് തീയേറ്ററുകളില്‍ എത്തും.

error: Content is protected !!