തളിപ്പറമ്പ ശാസ്ത്രമേള വേദിക്കരികില്‍ തീപിടുത്തം

റവന്യൂ ജില്ലാ ശാസ്ത്രമേളക്കിടയില്‍ പ്രധാന വേദിയായ തളിപ്പറമ്പ് മൂത്തേടത്ത് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ തീപിടുത്തമുണ്ടായി. മല്‍സരം കഴിഞ്ഞ് മല്‍സരാര്‍ത്ഥികളായ കുട്ടികളും അധ്യാപകരും തിരിച്ചുപൊകാനൊരുങ്ങവേയാണ് ഇന്ന് വൈകുന്നേരം 3.15 ന് സ്‌കൂള്‍ മൂത്രപ്പുരക്ക് സമീപം കൂട്ടിയിട്ട മാലിന്യങ്ങള്‍ക്ക് തീപിടിച്ചത്.

നേരത്തെ കൂട്ടിയിട്ടതും ഇന്നലെ മല്‍സരത്തിന് വന്നവര്‍ ഉപേക്ഷിച്ചതുമായ മാലിന്യങ്ങള്‍ക്കാണ് തീപിടിച്ചത്. സ്‌കൂള്‍ അധ്യാപകരും രക്ഷിതാക്കളും ചേര്‍ന്ന് തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും കാറ്റില്‍ തീപടര്‍ന്നുപിടിച്ചു. വിവരം ലഭിച്ചതനുസരിച്ച് എത്തിയ തളിപ്പറമ്പ് അഗ്നിശമന നിലയത്തിലെ സേനാംഗങ്ങളാണ് തീകെടുത്തിയത്. മാലിന്യങ്ങള്‍ മുഴുവനായും കത്തിനശിച്ചു. മൂത്രപ്പുരയുടെ പ്ലാസ്റ്റിക് പൈപ്പുകള്‍ മുഴുവന്‍ തീപിടുത്തത്തില്‍ ഉരുകി നശിച്ചു.

error: Content is protected !!