നടന്‍ ടൊവിനോയുടെ ഓര്‍മ്മകള്‍ പുസ്തകമാകുന്നു

ടൊവിനോ തോമസിന്റെ ഓര്‍മ്മക്കുറിപ്പുകള്‍ പുസ്തക രൂപത്തില്‍ പുറത്തിറങ്ങുന്നു. ഒരു (കു)സുപ്രസിദ്ധ പയ്യന്റെ ഓര്‍മ്മക്കുറിപ്പുകള്‍ എന്ന പേരിലാണ് എത്തുന്നത്. ടൊവിനോയുടെ ആദ്യ പുസ്തകമാണിത്. പല കാലങ്ങളിലെ പല വിഷയങ്ങളെക്കുറിച്ചുള്ള ഓര്‍മ്മകളാണ് നടന്‍ ഇതില്‍ പങ്കുവെച്ചിരിക്കുന്നത്. വിദ്യാഭ്യാസം, വായന, യാത്രകള്‍, പ്രണയം, സോഷ്യല്‍ മീഡിയ, ആരാധകര്‍, സിനിമയിലെ അദൃശ്യ മനുഷ്യര്‍, ധനുഷ്, മാധവികുട്ടി, മതം, രാഷ്ട്രീയം, മനുഷ്യത്വം തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ പുസ്തകത്തില്‍ വിഷയമായിട്ടുണ്ട്.

തന്നെ ഇഷ്ടപ്പെടുന്നവര്‍ താനില്ലാത്ത മറ്റു സിനിമകളെയും പ്രോത്സാഹിപ്പിക്കണമെന്ന അപേക്ഷ ടൊവിനോ തന്റെ ആരാധകരോടും ഈ പുസ്തകത്തിലൂടെ നടത്തുന്നു. മുപ്പതു അധ്യായങ്ങള്‍ ആണ് ഈ പുസ്തകത്തില്‍ ഉള്ളത്. ഇതില്‍ ഒരു പ്രേക്ഷകനെന്ന നിലയിലുള്ള തന്റെ ആദ്യ കാലം മുതല്‍ ഇപ്പോള്‍ സിനിമാ നടനെന്ന നിലയിലുള്ളത് വരെയുള്ള ഒട്ടേറെ ഓര്‍മകളാണ് ടൊവിനോ തോമസ് പങ്കു വെക്കുന്നത്. ടൊവിനോ തോമസിന്റെ പുതിയ ചിത്രമായ ഒരു കുപ്രസിദ്ധ പയ്യന്‍ ഈ വരുന്ന നവംബര്‍ ഒന്‍പതിന് റിലീസ് ചെയ്യാന്‍ പോവുകയാണ്.

മധുപാല്‍ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തില്‍ അജയന്‍ എന്ന പാല്‍ക്കാരനായാണ് ടൊവീനോ എത്തുന്നത്. നിമിഷ സജയന്‍, നെടുമുടി വേണു, ശരണ്യ പൊന്‍ വണ്ണന്‍, സിദ്ദിഖ് എന്നിവരും ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്നത് ജീവന്‍ ജോബ് തോമസാണ്. നൗഷാദ് ഷെരീഫ് ആണ് ചിത്രത്തിന്റ് ഛായാഗ്രഹണം. 2012ല്‍ ലാലും ആസിഫ് അലിയും ഭാവനയും മുഖ്യ കഥാപാത്രങ്ങളായി അഭിനയിച്ച ഒഴിമുറിയാണ് മധുപാല്‍ ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം.

error: Content is protected !!