മണിക്കൂറുകളോളം കാത്തുനിന്നിട്ടും ഷാരൂഖിനെ കാണാന്‍ കഴിഞ്ഞില്ല: ആരാധകന്‍ സ്വയം കഴുത്തറുത്തു

ബോളിവുഡ് താരം ഷാരൂഖ് ഖാനെ കാണാന്‍ സാധിക്കത്തില്‍ മനം നൊന്ത് യുവാവ് സ്വയം കഴുത്തറുത്തു. ഷാരൂഖ് ഖാന്‍റ കടുത്ത ആരാധകനായ മുഹമ്മദ് സലിം അലവുദീന്‍ എന്ന ഇരുപത്തിയാറുകാരനാണ് കഴുത്തറുത്തത്. ഞായറാഴ്ചയാണ് സംഭവം നടന്നത്.

ഷാരൂഖ് ഖാന്‍റെ ബാന്ദ്രയിലെ വീടിനുമുമ്പില്‍ താരത്തെകാണാനായി മണിക്കൂറുകളാണ് മൊഹമ്മദ് കാത്തുനിന്നത്. മൂന്നുമണിക്കൂര്‍  കാത്തുനിന്നെങ്കിലും ഷാരൂഖിനെ കാണാതായതോടെ നിരാശനായിരുന്നു മൊഹമ്മദ്. തുടര്‍ന്ന് മൊഹമ്മദ് ബ്ലേഡ് ഉപയോഗിച്ച് കഴുത്തില്‍ വരയുകയായിരുന്നു.ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കാര്യമായ മുറിവില്ലാത്തതിനാല്‍ ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു.

error: Content is protected !!