ശബരിമല : പ്രതിഷേധം നേരിട്ട സ്ത്രീകള്‍ ദര്‍ശനം നടത്തി

ശബരിമലയില്‍ ഇരുമുടിക്കെട്ടില്ലാതെ എത്തിയപ്പോള്‍ പ്രതിഷേധം നേരിട്ട സ്ത്രീകള്‍ ദര്‍ശനം നടത്തി. 50 വയസ്സാകാത്ത സ്ത്രീകൾ എത്തിയെന്ന സംശയത്തില്‍ രാവിലെ ഇവര്‍ക്ക് നേരെ നടപ്പന്തലില്‍ വച്ച് പ്രതിഷേധമുണ്ടായിരുന്നു.

പമ്പാ ഗണപതി ക്ഷേത്രത്തില്‍ ബന്ധുവിന്റെ ചോറൂണിന് പമ്പാ ഗണപതി ക്ഷേത്രത്തില്‍ എത്തിയ സ്ത്രീക്ക് അമ്പത് വയസ് കഴിഞ്ഞതാണെന്ന് ബന്ധുക്കള്‍ നേരത്തെ വിശദമാക്കിയിരുന്നു. ഇരുമുടിക്കെട്ടില്ലാതെ തന്നെയാണ് ഇവര്‍ ദര്‍ശനം നടത്തിയത്.

അതേസമയം നടപ്പന്തലിൽ നടന്ന തീർത്ഥാടകരുടെ നാമജപ പ്രതിഷേധം അവസാനിപ്പിച്ചു. 50 വയസ്സാകാത്ത സ്ത്രീകൾ എത്തിയെന്ന സംശയത്തിലായിരുന്നു പ്രതിഷേധം. രണ്ട് സ്ത്രീകൾക്ക് നേരെയാണ് പ്രതിഷേധം ഉയർന്നത്. 50 വയസ്സ് തികഞ്ഞവരാണെന്ന് വ്യക്തമായതോടെ പ്രതിഷേധം അവസാനിപ്പിച്ചു.

error: Content is protected !!