ശബരിമല : സ്ത്രീയെ തടഞ്ഞവർക്കെതിരെ കേസ്

രാവിലെയുണ്ടായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ശബരിലയിലെ പൊലീസ് സുരക്ഷ കർശനമാക്കുന്നു. ഇതിന്റെ ഭാഗമായി ദർശനം കഴിഞ്ഞ് 18-ാം പടിക്ക് മുകളിൽ തമ്പടിച്ചിരുന്ന തീർഥാടകരെ ഒഴിപ്പിച്ചു. ഇപ്പോളാ‍ പൊലീസുകാരും മാധ്യമപ്രവർത്തകരും മാത്രമാണ് ക്ഷേത്രത്തിന് സമീപമുള്ളത്.

രാവിലെ  ശബരിമല ദർശനത്തിന്  യുവതി എത്തിയെന്ന അഭ്യൂഹത്തെ  തുടർന്ന് സന്നിധാനത്ത് പ്രതിഷേധം നടന്നിരുന്നു. പ്രതിഷേധത്തിനുിടെ മാധ്യമ പ്രവർത്തകർക്കു നേരെയും കൈയ്യേറ്റ ശ്രമമുണ്ടായി. ദർശനത്തിനെത്തിയ സ്ത്രീയ്ക്ക് 50 വയസിനു മുകളിൽ പ്രായം ഉണ്ടെന്നു വ്യക്തമായതിനെ തുടർന്ന് ഇവർ പിന്നീട് ക്ഷേത്രദർശനം നടത്തിയ ശേഷമാണ് മടങ്ങിയത്.

പമ്പയിലും രാവിലെ നാമജപപ്രതിഷേധം അരങ്ങേറി. വനിതാ മാധ്യമ പ്രവർത്തകർക്കു നേരെയായിരുന്നു പ്രതിഷേധം. സന്നിധാനത്തേക്കു പോകാനെത്തിയ യുവതികളാണെന്നു കരുതിയാണ് ഭക്തർ പ്രതിഷേധവുമായി രംഗത്തെത്തിയത്. മാധ്യമപ്രവർത്തകരാണെന്ന് മനസിലായതോടെ അവർ മടങ്ങി. ഇതിനിടെ നിലയ്ക്കൽ എത്തിയ ബി.ജെ.പി നേതാക്കളെ പൊലീസ് നിലയ്ക്കലിൽ തടഞ്ഞു. പി.കെ കൃഷ്ണദാസ്, എ.എൻ രാധാകൃഷ്ണൻ എന്നിവരെയാണ് പൊലീസ് തടഞ്ഞത്.

error: Content is protected !!