പിണറായി കണ്ണൂരില്‍ പറഞ്ഞത്

ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ളയുടെ പ്രസംഗത്തിലൂടെ പുറത്ത് വന്നത് സംഘപരിവാര്‍ അജണ്ടയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിശ്വാസികളുടെ പേരില്‍ കേരളത്തില്‍ കലാപമുണ്ടാക്കാനാണ് തങ്ങള്‍ ശ്രമിച്ചതെന്ന് ശ്രീധരന്‍പിള്ള തന്നെ വ്യക്തമാക്കുകയാണ് ചെയ്തതെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. വിശ്വാസികളുടെ ഇടപെടലല്ല ഉണ്ടായതെന്നും ബിജെപിയുടെ രാഷ്ട്രീയ ഇടപെടലാണ് ശബരിമല പ്രക്ഷോഭത്തില്‍ കണ്ടതെന്നും അദ്ദേഹം വിവരിച്ചു.

സംസ്ഥാന മുഖ്യമന്ത്രിയെന്ന നിലയില്‍ ശബരിമല വിധിയുമായി ബന്ധപ്പെട്ട് തന്ത്രിയെയും പന്തളം രാജകുടുംബത്തേയുമാണ് ആദ്യം തന്നെ ചര്‍ച്ചയ്ക്ക് വിളിച്ചത്. രണ്ട് കൂട്ടരും വരുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. വരാത്തത് തീര്‍ത്തും ആശ്ചര്യകരമായിരുന്നു. ഇപ്പോഴാണ് എന്തുകൊണ്ടാണ് അവര്‍ വരാത്തതെന്ന് വ്യക്തമായതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

നിയമ പ്രശ്നങ്ങളുണ്ടാകുമ്പോള്‍ ബന്ധപ്പെടേണ്ട അറ്റോര്‍ണി ജനറലിനെയോ അഡ്വക്കേറ്റ് ജനറലിനേയോ അല്ല തന്ത്രി ബന്ധപ്പെട്ടത്. ആ ഘട്ടത്തില്‍ രൂപപ്പെട്ട കൂട്ടുകെട്ടിന്‍റെ ഭാഗമാകുകയായിരുന്നു തന്ത്രി. ബിജെപി അജണ്ടയില്‍ തന്ത്രിയും ഭാഗഭാക്കായത് സാധാരണഗതിയില്‍ സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു. പവിത്രമായ ശബരിമലയുടെ സന്നിധാനമടക്കം കളങ്കപ്പെടുത്താന്‍ ശ്രമിച്ചവരുമായി ഗൂഢാലോചന നടന്നെന്നും അതില്‍ പങ്കാളികളായത് ആരൊക്കെയാണെന്നത് അതീവ പ്രശ്നമാണെന്നും മുഖ്യമന്ത്രി കണ്ണൂരില്‍ നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ അഭിപ്രായപ്പെട്ടു.

കേരളത്തിന്റെ മാറ്റം ഉൾകൊള്ളാത്ത ചെറു വിഭാഗം ഉണ്ടായിരുന്നു അവർ സാമൂഹ്യ പരിക്ഷ്കരണത്തിൽ ഒരു പങ്കും വഹിച്ചിട്ടില്ല. അവർ ചാതുർവർണ്യം വ്യവസ്ഥ അംഗീകരിക്കുന്ന ആര്‍.എസ്.എസ് ആണ്. സ്വന്തം രാജ്യത്തിന്റെ സ്വാതന്ത്രസമരത്തിൽ പോലും പങ്കെടുത്തില്ല. സർക്കാരിന് കൃത്യവും വ്യക്തവുമായ നിലപാട്. അരാധനാലയങ്ങൾ ഒരു വിഭാഗത്തിന്റെതായിരിക്കും എന്നാൽ ശബരിമല ഏതെങ്കിലും ഒരു കൂട്ടരുടെതല്ല . അത് എല്ലാവരുടെയും. അയ്യപ്പനെ വിശ്വാസം ഉള്ള ആർക്കും ചെല്ലാവുന്ന ക്ഷേത്രം.

ചരിത്രം പഠിച്ചാൽ ശബരിമലയിലെ മാറ്റങ്ങൾ കാണാൻ കഴിയും ഇന്നത്തെ തന്ത്രി കുടുബം പോലും ഇത്തരത്തിൽ ഒരു മാറ്റത്തിന്റെ ഭാഗം മാത്രമാണ് . രാജ്യത്തെ തന്നെ പ്രധാനക്ഷേത്രമായ ശബരിമലയെ സംരക്ഷിക്കേണ്ടത് സർക്കാരിന്റെ കടമയാണ്. നുണ എങ്ങനെ പ്രജരിപ്പിക്കണമെന്ന് നന്നായി പഠിച്ച് വച്ചവരാണ് സംഘ പരിവാർ. ഈ കാര്യത്തിൽ അവരെ പരാജയപ്പെടുത്താൻ കഴിയില്ല. ഇവർ അതിന്റെ മാസ്റ്റേർസ് ആണ്. സർക്കാർ ശബരിമലയെ സംരക്ഷിക്കാൻ എന്തും ചെയ്യാൻ തയ്യാറാണ്.

1991ൽ ആണ് ഹൈകോടതി സ്ത്രി പ്രവേശനം തടഞ്ഞത്. മാറി മാറി വന്ന സർക്കാർ ഈ വിധി അതേപടി നടപ്പാക്കി.എല്‍ .ഡി .ഫ്  സർക്കാർ അന്നും ഉണ്ടായിരുന്നു. 12 വർഷത്തെ കേസിൽ കക്ഷി ചേരാത്ത രണ്ട് വിഭാഗം ആര്‍.എസ്.എസ് ഉം ബി ജെ പിയും കോൺഗ്രസും.  സര്‍ക്കാര്‍ നല്‍കിയ സത്യവാങ്ങ്മൂലത്തിൽ  വ്യക്തമാക്കിയത് സ്ത്രികൾക്കും പുരുഷനും തുല്ല്യ അവകാശം ആണ് . എന്നാൽ വിശ്വസത്തിന്റെ ഭാഗമായ തിനാൽ മത പണ്ഡിതൻമാരുടെ അഭിപ്രായം തേടുന്നത് നല്ലതായിരിക്കും.  ഇക്കാര്യത്തില്‍ വിധി പറഞ്ഞത്  കോടതിയാണ്.

കോണ്‍ഗ്രസിനെതിരെയും മുഖ്യമന്ത്രി വിമര്‍ശനം അഴിച്ചുവിട്ടു. ബിജെപിയും സംഘപരിവാറും നടത്തിയ പ്രക്ഷോഭത്തില്‍ കോണ്‍ഗ്രസ് അണികളെ വിട്ടുകൊടുത്തെന്ന് അദ്ദേഹം ആരോപിച്ചു. ഇതില്‍ എത്രപേര്‍ തിരികെ കോണ്‍ഗ്രസിലെത്തുമെന്നും അദ്ദേഹം ചോദിച്ചു. കോണ്‍ഗ്രസ് കാര്യങ്ങള്‍ തിരിച്ചറിയാതെയാണ് പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.

error: Content is protected !!