ഉമ്മന്‍ചാണ്ടിക്കെതിരായ കേസ് നിലനില്‍ക്കില്ല: അന്വേഷണ ചുമതലയില്‍ നിന്ന്‍ ഒഴിവാക്കണമെന്ന് എഡിജിപി അനില്‍ കാന്ത്

മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായി സരിത എസ്. നായര്‍ നല്‍കിയ ലൈംഗികാരോപണ കേസ് നിലനില്‍ക്കില്ലെന്ന് എഡിജിപി അനില്‍ കാന്ത്. സരിതയുടെ പരാതിയിന്‍മേലുള്ള അന്വേഷണ ചുമതലയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അദേഹം ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് കത്ത് നല്‍കി. എന്നാല്‍, ഇക്കാര്യത്തില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ തീരുമാനമെടുത്തിട്ടില്ല. പകരം ആളെ തീരുമാനിച്ചിട്ടില്ലെന്ന് ഡിജിപി പറയുന്നു.

സോളര്‍ വിവാദവുമായി ബന്ധപ്പെട്ട കേസില്‍ എല്‍ഡിഎഫ് സര്‍ക്കാരിന് ഇത് മൂന്നാമത്തെ തിരിച്ചടിയാണ്. ലൈംഗികാരോപണക്കേസ് നിലനില്‍ക്കില്ലെന്ന് കത്തില്‍ അനില്‍ കാന്ത് വ്യക്തമാക്കിയിട്ടുണ്ട്. ഇതേ ആശങ്കയുയര്‍ത്തി നേരത്തെ ഡിജിപി: രാജേഷ് ദിവാനും ഐ.ജി: ദിനേന്ദ്ര കശ്യപും പിന്‍മാറിയിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍ ആണ് അന്വേഷണം പ്രഖ്യാപിച്ചത്. 2017 ഒക്ടോബര്‍ 11ന് വേങ്ങര ഉപതിരഞ്ഞെടുപ്പ് ദിനത്തിലായിരുന്നു. സുപ്രീം കോടതി മുന്‍ ജഡ്ജി അരിജിത് പസായതിന്റെ നിയമോപദേശം തൊട്ടുപിന്നാലെ തിരിച്ചടിയായി. പരാതിക്കാരിയുടെ കത്തിന്റെ മാത്രം പേരില്‍ നടപടി പറ്റില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

error: Content is protected !!