പേരിന് അര്‍ത്ഥമില്ല: ആഗ്രയുടെ പേര് മാറ്റണമെന്ന് ബിജെപി

ആഗ്രയുടെ പേര് ആഗ്രവാനാക്കി മാറ്റണമെന്ന് ബിജെപി എംഎല്‍എ. ഈ ആവശ്യം ഉന്നിയിച്ച് ബിജെപി എംഎല്‍എ ജഗന്‍ പ്രസാദ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്ത് അയ്ച്ചിട്ടുണ്ട്. താജ്മഹല്‍ സ്ഥിതി ചെയുന്ന സ്ഥലമായ ആഗ്രയുടെ പേരിന് അര്‍ത്ഥമില്ല. അതു കൊണ്ട് പേര് മാറ്റണമെന്നാണ് ബിജെപി എംഎല്‍എയുടെ അഭ്യര്‍ത്ഥന.

വടക്കുപടിഞ്ഞാറന്‍ ആഗ്രയിലെ ബിജെപി എംഎല്‍എയായ ജഗന്‍ പ്രസാദാണ് ആഗ്രയില്‍ നിരവധി വാന്‍ (വനങ്ങള്‍), അഗര്‍വാള്‍ (മഹാരാജാ അഗ്രാസന്‍ അനുയായികള്‍) എന്നിവ ഉള്ളതായി ആദിത്യനാഥിന് അയച്ച കത്തില്‍ പറയുന്നുണ്ട്. അതിനാല്‍ നഗരത്തിന്റെ പേര് ‘ആഗ്രവാന്‍’ എന്നാക്കി മാറ്റുന്നതാണ് ഉചിതമെന്ന് പറയുന്നു.

തുടക്കത്തില്‍ ആഗ്രവാന്‍ എന്നറിയപ്പെട്ടിരുന്ന സ്ഥലമായിരുന്നു ആഗ്ര. മഹാഭാരതത്തില്‍ അത്തരമൊരു പരാമര്‍ശം ഉണ്ടെന്ന് എംഎല്‍എ അവകാശപ്പെടുന്നു. പിന്നീട് അക്ബറാബാദ് എന്നാണ് നഗരം അറിയപ്പെട്ടു. ഇത് ആഗ്രയായി മാറിയെന്നും എംഎല്‍എ കത്തില്‍ വ്യക്തമാക്കി.

മുന്‍കാല മുസ്ലീം ഭരണാധികാരികളുമായി ബന്ധമുള്ള നഗരങ്ങള്‍ പുനര്‍നാമകരണം ചെയ്യാന്‍ ബി.ജെ.പിക്കും മറ്റ് വലതുപക്ഷ നേതാക്കള്‍ക്കും വേണ്ടി എംഎല്‍എ ആവശ്യപ്പെടുന്നുണ്ട്. ഗുജറാത്തിലെ അഹമ്മദാബാദ്, തെലുങ്കാന ഹൈദരാബാദ്, യുപിയിലെ അലിഗഡ്, മുസാഫര്‍ നഗര്‍, മഹാരാഷ്ട്രയുടെ ഔറംഗബാദ്, ഉസ്മാനബാദ് എന്നിവയാണ് ഇനി പേര് മാറ്റാന്‍ ബിജെപി ഉദ്ദേശിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍

ബി.ജെ.പി ഗവണ്‍മെന്റിന്റെ പുനര്‍നാമകരണം പ്രതിപക്ഷ നേതാക്കളെയും പ്രവര്‍ത്തകരുടെയും വിമര്‍ശനങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. തൊഴിലില്ലായ്മയും പണപ്പെരുപ്പവും പോലുള്ള ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കുന്നതായി ബിജെപി നടത്തുന്നതാണ് ഇതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

error: Content is protected !!