നെയ്യാറ്റിന്‍കര കൊലപാതകം: സനലിന്‍റെ ഭാര്യ ഉപവാസത്തിന്

നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനല്‍കുമാറിന്റെ ഭാര്യ ഉപവാസ സമരത്തിന്. സനല്‍ കൊല്ലപ്പെട്ട സ്ഥത്ത് ചൊവ്വാഴ്ച രാവിലെ എട്ടുമുതല്‍ വൈകിട്ട് നാലുവരെ ഉപവാസമിരിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുമെന്ന് സനല്‍കുമാറിന്റെ ഭാര്യ വിജി പറഞ്ഞു. നീതി ലഭ്യമാക്കണമെന്ന ആവശ്യവുമായാണ് ഉപവാസം.

സനൽകുമാർ മരിച്ചെന്ന് ആറിഞ്ഞ ഉടനെ രക്ഷപെട്ട ഡിവൈഎസ്പി ഹരികുമാറിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇയാള്‍ കീഴടങ്ങുമെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞിരുന്നെങ്കിലും ഇതുവരെ ഹരികുമാര്‍ കീഴടങ്ങുകയോ പൊലീസിന് ഇയാളെ കണ്ടെത്താന്‍ സാധിക്കുകയോ ചെയ്തിട്ടില്ല.

കൊലപാതകം നടന്ന ഏഴാം ദിവസമാണ് കേസില്‍ ആദ്യ അറസ്റ്റ് ഉണ്ടായത്. പ്രതി ഹരികുമാറിനെ രക്ഷപ്പെടാൻ സഹായിച്ചതിന് തൃപ്പരപ്പിലെ ഒരു ലോഡ്ജ് നടത്തിപ്പികാരനാണ് പിടിയിലായത്. തൃപ്പരപ്പിലെ അക്ഷയ ടൂറിസ്റ്റ് ഹോം മാനേജർ സതീഷിനെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

ഡി വൈ എസ് പി ഉള്‍പ്പെട്ട കേസ് ആയതിനാല്‍, ഐ പി എസ് റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ കേസ് നേരിട്ട് അന്വേഷിക്കണമെന്ന്‌ സനലിന്റെ കുടുംബം ആവശ്യം ഉന്നയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഐ ജി എസ് ശ്രീജിത്തിന് കേസിന്റെ നേരിട്ടുള്ള അന്വേഷണച്ചുമതല നല്‍കിയിട്ടുണ്ട്‌.

error: Content is protected !!