ശമ്പളപ്രതിസന്ധി; ധനവകുപ്പിന്‍റെ അടിയന്തര ഇടപെടൽ; രണ്ട് ലക്ഷം പേർക്ക് ശമ്പളം നൽകി

ശമ്പളവിതരണത്തിലെ പ്രതിസന്ധി മറികടക്കാൻ ധനവകുപ്പ് നടത്തിയ അടിയന്തര ഇടപെടൽ ഫലം കാണുന്നു. ശമ്പള വിതരണം പൂർത്തിയാക്കാനായി പല ട്രഷറികളും ഇന്നലെ രാത്രി ഒമ്പത് മണി വരെ പ്രവർത്തിച്ചു. ഇന്ന് വൈകീട്ടോടെ ശമ്പള വിതരണം പൂർത്തിയാക്കാമെന്നാണ് പ്രതീക്ഷ. സാലറി ചലഞ്ചിലെ സുപ്രീം കോടതി വിധിയെത്തുടർന്ന് ധനവകുപ്പ് ഇറക്കിയ സർക്കുലറിലെ ആശയക്കുഴപ്പത്തെത്തുടർന്ന് ശമ്പള വിതരണം വൈകിയിരുന്നു. തുടർന്നാണ് ട്രഷറികളിൽ ഹെൽപ് ഡെസ്‌കുകൾ തുടങ്ങി ശമ്പള വിതരണം വേഗത്തിൽ പൂർത്തിയാക്കാൻ ധനമന്ത്രി തോമസ് ഐസക് നിർദ്ദേശം നൽകിയത്

error: Content is protected !!