സെപ്റ്റിക് ടാങ്ക് പൊട്ടിതെറിച്ച് യുവാവിന് ഗുരുതര പരിക്ക്

പൊതുശൌചാലയത്തിന്‍റെ സെപ്റ്റിക് ടാങ്ക് പൊട്ടിത്തെറിച്ച് യുവാവിന് ഗുരുതര പരിക്ക്. നവി മുംബൈയ്ക്ക് അടുത്താണ് സംഭവം.വിഷലിപ്തമായ വാതകം നിറഞ്ഞതിനെ തുടര്‍ന്നാണ് സെപ്റ്റിക് ടാങ്ക് പൊട്ടിതെറിച്ചത്.

പരിക്കേറ്റ യുവാവ് സംഭവം നടക്കുമ്പോള്‍  ടോയ്‍ലറ്റിലായിരുന്നു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സെപ്റ്റിക് ടാങ്കിന്‍റെ പൊട്ടിതെറിയുടെ ആഘാതത്തില്‍ ശൌചാലയത്തിന്‍റെ മേല്‍ക്കൂരയും തൊട്ടടുത്തുള്ള ഒരു വീടിനും സാരമായ ക്ഷതമേറ്റിട്ടുണ്ട് .  കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ നടക്കുന്ന മൂന്നാമത്തെ  സംഭവമാണിത്.

error: Content is protected !!