ഉര്‍ജിത് പട്ടേലിന് മുന്നറിയിപ്പുമായി ആര്‍.എസ്.എസ്: സര്‍ക്കാരിനൊപ്പം നില്‍ക്കുക, അല്ലെങ്കില്‍ രാജിവെക്കുക

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ കേന്ദ്രസര്‍ക്കാരിനൊപ്പം ചേര്‍ന്ന് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുകയാണു വേണ്ടതെന്നും അല്ലെങ്കില്‍ അദ്ദേഹം രാജിവയ്ക്കണമെന്നും ആര്‍.എസ്.എസ് സാമ്പത്തിക വിഭാഗം തലവന്‍ അശ്വനി മഹാജന്‍.

‘ഉര്‍ജിതിന് അച്ചടക്കം പാലിക്കാന്‍ കഴിയുന്നില്ലെങ്കില്‍ സ്ഥാനം രാജി വെച്ച് പുറത്തുപോകുന്നതാണ് നല്ലത്’- അശ്വനി പറഞ്ഞു. പരസ്യമായ അഭിപ്രായ ഭിന്നത പ്രകടിപ്പിക്കുന്നതില്‍ നിന്നും ഉര്‍ജിത് തന്റെ ഉദ്യോഗസ്ഥരെ വിലക്കണമെന്നും അശ്വനി ആവശ്യപ്പെട്ടു. ആര്‍.എസ്.എസിന്റെ സാമ്പത്തിക വിഭാഗമായ സ്വദേശി ജാഗരണ്‍ മഞ്ച് തലവനാണ് അശ്വനി മഹാജന്‍.

ആര്‍.ബി.ഐയുടെ സ്വതന്ത്ര്യമായ പ്രവര്‍ത്തനാധികാരത്തിലുള്ള കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലുകളെ വിമര്‍ശിച്ച് ഡെപ്യൂട്ടി ഗവര്‍ണര്‍ വിരല്‍ ആചാര്യ ഈയിടെ നടത്തിയ പ്രസ്താവന കേന്ദ്രസര്‍ക്കാരിന് തിരിച്ചടിയായിരുന്നു. തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടുകള്‍ ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ ആര്‍.ബി.ഐയെ ഉപയോഗിക്കുന്നു എന്ന ആരോപണം ഉയര്‍ന്നു വന്നിട്ടുണ്ട്.

ബാങ്കുകളുടെ കിട്ടാക്കടം വര്‍ധിച്ചതിന് ആര്‍.ബി.ഐ ആണ് കാരണം എന്ന് അരുണ്‍ ജെയ്റ്റ്ലി കുറ്റപ്പെടുത്തിയിരുന്നു. കേന്ദ്രസര്‍ക്കാരും ആര്‍.ബി.ഐയും തമ്മിലുള്ള പോരുകള്‍ക്കിടെ ഉര്‍ജിത് പട്ടേല്‍ രാജിക്കൊരുങ്ങുതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

error: Content is protected !!