ട്രെയിനില്‍ ചാടികയറാന്‍ ശ്രമിക്കവെ പിടിവിട്ടു; ഒരു അത്ഭുത രക്ഷപ്പെടലിന്‍റെ വീഡിയോ

അപകടങ്ങള്‍ ക്ഷണിച്ച് വരുത്തരുതെന്ന് ഏവര്‍ക്കും അറിയാം. എന്നാല്‍ ചിലപ്പോഴെങ്കിലും തിരക്കുകൊണ്ട് അബദ്ധങ്ങളില്‍ പോയി
ചാടാറുണ്ട് ഏവരും. ഓടുന്ന ബസിലും ട്രെയിനിലും ചാടിക്കയറുന്നത് അപകടം ക്ഷണിച്ച് വരുത്തലാണെന്ന് അറിയാത്തതുകൊണ്ടല്ല നമ്മളില്‍ പലരും അതിന് മുതിരാറുള്ളത്.

ചെന്നൈ ഏഗ്മോര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നും പുറത്തുവന്ന വീഡിയോ കണ്ടാല്‍ ബോധ്യമാകും എത്രത്തോളം സാഹസമാണ് ട്രെയിനില്‍
ചാടികയറാനുള്ള ശ്രമമെന്നത്. ശരവേഗത്തില്‍ പായുന്ന ട്രെയിനില്‍ കയറാനായിരുന്നു യുവാവിന്‍റെ ശ്രമം. എന്നാല്‍ പ്രതീക്ഷിച്ചതുപോലെ സംഭവിച്ചില്ല. യുവാവിന്‍റെ ശ്രമം പാളിയതോടെ വലിയ ദുരന്തമുണ്ടാകേണ്ടതായിരുന്നു. എന്നാല്‍ സ്ഥലത്തുണ്ടായിരുന്ന ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍റെ സമയോചിത ഇടപെടല്‍ യുവാവിന്‍റെ ജീവന്‍ രക്ഷിച്ചു.

ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിലുള്ള വിടവിലേക്ക് യുവാവിന്‍റെ കാല് പതിച്ചെങ്കിലും വലിയ അപകടത്തില്‍ നിന്ന് ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ രക്ഷിക്കുകയായിരുന്നു. സംഭവത്തിന്‍റെ 21 സെക്കന്‍ഡ് ദൈര്‍ഖ്യമുള്ള വീഡിയോ ആരെയും ഞെട്ടിക്കുന്നതാണ്. സാഹസത്തിന് മുതിര്‍ന്ന യുവാവിന്‍റെ ജീവന്‍ രക്ഷിച്ച ഉദ്യോഗസ്ഥന് സോഷ്യല്‍ മീ‍ഡിയ നിറഞ്ഞ കയ്യടിയാണ് നല്‍കുന്നത്. കഴിഞ്ഞ ഫെബ്രുവരിയില്‍ സമാന സാഹചര്യത്തില്‍ ഏഴ് വയസുകാരന്‍റെ ജീവന്‍ രക്ഷിച്ച മുംബൈയിലെ കോണ്‍സ്റ്റബിളിനെ വെസ്റ്റേണ്‍ റെയില്‍വെ അവാര്‍ഡ് നല്‍കി ആദരിച്ചിരുന്നു.

error: Content is protected !!