സിപിഐ അംഗം വിപ്പ് ലംഘിച്ചു: തെങ്കര പ‍ഞ്ചായത്ത് യുഡിഎഫ് പിടിച്ചു

പാലക്കാട് ജില്ലയിലെ തെങ്കര പഞ്ചായത്തിൽ പ്രസിഡന്റ് സ്ഥാനം യുഡിഎഫ് പിടിച്ചെടുത്തു. 17 അംഗ പഞ്ചായത്തിൽ നറുക്കെടുപ്പിലൂടെയാണ് യുഡി എഫ് ഭരണം പിടിച്ചത്. സിപിഐ അംഗം വിപ്പ് ലംഘിച്ച് യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തു.

ബിജെപി അംഗം വിട്ടു നിന്നു. സിപിഐ – ബിജെപി അംഗങ്ങൾ യുഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചതിനെത്തുടർന്നായിരുന്നു. എൽഡിഎഫിന് ഭരണം നഷ്ടമായത്. യുഡിഎഫിന്റെ എ സലീനയാണ് പുതിയ പ്രസിഡന്റ്.

error: Content is protected !!