എന്‍ഡിഎ മുന്നില്‍, കേവല ഭൂരിപക്ഷമില്ല: റിപ്പബ്ലിക് ടിവി സര്‍വേ

വരുന്ന ലോക്സഭാ തിര‍ഞ്ഞെടുപ്പിൽ എൻഡിഎ കൂടുതൽ സീറ്റുകൾ നേടുമെങ്കിലും കേവലഭൂരിപക്ഷം ലഭിക്കില്ലെന്ന് റിപ്പബ്ലിക് ടിവി– സി വോട്ടർ അഭിപ്രായ സർവേ ഫലം. എൻഡിഎയ്ക്ക് 261 സീറ്റുകളും യുപിഎയ്ക്ക് 119 സീറ്റുകളും മറ്റുള്ളവർക്ക് 163 സീറ്റുകളുമാണ് സർവേ പ്രവചിക്കുന്നത്. ഒക്ടോബറിൽ നടത്തിയ സർവേയാണിത്.

ഓരോ സംസ്ഥാനത്തും ഉണ്ടായേക്കാവുന്ന സഖ്യം സര്‍വേയില്‍ പരിഗണിച്ചിട്ടില്ല. അതായത് തമിഴ്നാട്ടില്‍ കോണ്‍ഗ്രസ് – ഡിഎംകെ, കര്‍ണാടകയില്‍ കോണ്‍ഗ്രസ് -ജെഡിഎസ്, ആന്ധ്രയില്‍ കോണ്‍ഗ്രസ് -ടിഡിപി എന്നിങ്ങനെ സാധ്യതകള്‍ ഏറെയുള്ള സഖ്യങ്ങളും സർവേയിൽ ഉള്‍പ്പെടുത്തിയിട്ടില്ല.

ഒക്ടോബറിലെ ജനഹിതമാണ് സര്‍വേ പരിഗണിച്ചിരിക്കുന്നത്. 38.4 ശതമാനം വോട്ട് എന്‍ഡിഎയ്ക്ക് ലഭിക്കുമെന്നാണ് സര്‍വേ അവകാശപ്പെടുന്നത് . 26 ശതമാനം വോട്ട് യുപിഎ സ്വന്തമാക്കുമ്പോള്‍ മറ്റുള്ളവര്‍ 35.6 ശതമാനം നേടും. കേരളത്തില്‍ ആകെയുള്ള 20 സീറ്റില്‍ പതിനാറും യുഡിഎഫ് സ്വന്തമാക്കുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്.

എല്‍ഡിഎഫിന്‍റെ സീറ്റുകള്‍  നാലായി ചുരുങ്ങും. കേരളത്തില്‍ മികച്ച പ്രകടനം പ്രതീക്ഷിക്കുന്ന ബിജെപിക്ക് ഇക്കുറിയും അക്കൗണ്ട് തുറക്കാനാകില്ലെന്നും സര്‍വേ വ്യക്തമാക്കുന്നു. 40.4 ശതമാനം വോട്ട് ഷെയര്‍ യുഡിഎഫിന് ലഭിക്കുമ്പോള്‍ എല്‍ഡിഎഫിന്‍റെ വോട്ട് ഷെയര്‍ 29.3 ശതമാനം ആയി കുറയും. കേരളത്തില്‍ ചരിത്രത്തില്‍ ആദ്യമായി ഒരു സീറ്റ് നേടാന്‍ കച്ച മുറുക്കുന്ന ബിജെപിക്ക് 17.5 ശതമാനമാണ് വോട്ട് ഷെയര്‍ ലഭിക്കുക.

പ്രധാന സംസ്ഥാനങ്ങളിലെ സീറ്റു സാധ്യതാപ്രവചനം ഇങ്ങനെ

ഉത്തർപ്രദേശ്

എൻഡിഎ– 31; യുപിഎ– 5; എസ്പി, ബിഎസ്പി സഖ്യം-44

ന്യൂഡൽഹി

എൻഡിഎ– 7; യുപിഎ – 0

കർണാടക

എൻഡിഎ– 18; യുപിഎ – 7; ജെഡിഎസ് – 3

ഗുജറാത്ത്

എൻഡിഎ– 24; യുപിഎ– 2

രാജസ്ഥാൻ

എൻഡിഎ– 17; യുപിഎ– 8

മഹാരാഷ്ട്ര

എൻഡിഎ– 23; യുപിഎ– 14; എൻസിപി– 6; ശിവസേന– 5

ആന്ധ്രപ്രദേശ്

എൻഡിഎ– 0; യുപിഎ – 0; വൈഎസ്ആർ കോൺഗ്രസ്– 20; ടിഡിപി – 5

തെലങ്കാന

എൻഡിഎ– 1; യുപിഎ – 8; ടിആർഎസ്– 7; മറ്റുള്ളവർ– 1 (എഐഎംഐഎം)

തമിഴ്നാട്

എൻഡിഎ – 1; യുപിഎ – 0; ഡിഎംകെ – 29; എഐഎഡിഎംകെ – 9

മധ്യപ്രദേശ്

എൻഡിഎ– 22; യുപിഎ– 7

error: Content is protected !!