പെരളശ്ശേരിയില്‍ ഒരു കുളം പുനർജനിക്കുന്നു

പെരളശ്ശേരി മുണ്ടലൂരിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള കുളം പുനർജനിക്കുന്നു. പായലും, ചെളിയും നിറഞ്ഞ് ഉപയോഗശൂന്യമായ കുളം ആറുമാസം മുൻപാണ് ഹരിത കേരള മിഷന്‍റെ ഭാഗമായി നവീകരണം ആരംഭിച്ചത്. 56 ലക്ഷം രൂപ ചിലവഴിച്ചാണ് കുളം പുതുമോടിയിലാക്കിയത്. ചെറുകിട ജലസേചന വകുപ്പാണ് നവീകരണം നടത്തിയത്.

പെരളശ്ശേരി കുഞ്ഞിമൂലോം ദേവസ്വത്തിന്റെ അധീനതയിൽ ആയിരുന്നു കുളം. കടുത്ത വേനലിൽ പോലും ഇതിൽ നിറയെ വെള്ളം ഉണ്ടാകാറുണ്ട്. വർഷങ്ങളോളം ആരും തിരിഞ്ഞു നോക്കാതായതോടെ ജീർണാവസ്ഥയിൽ ആയി. പെരളശ്ശേരി സ്കൂളിലെ കുട്ടികൾക്ക് നീന്തൽ പഠിക്കാനും പ്രദേശത്തെ കാർഷിക വികസനത്തിനും കുളം ഉപയോഗിക്കാനാകും. ചുറ്റും ഉദ്യാനവും ഇരിപ്പടവും നിർമ്മിക്കാനും പദ്ധതി ഉണ്ട്. ഇന്ന് വൈകീട്ട് സ്ഥലം എംഎല്‍എ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ കുളം നാടിന് സമർപ്പിക്കും.

error: Content is protected !!