കണ്ണൂർ സ്പോർട്ട് ഡിവിഷൻ ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ

കണ്ണൂർ സ്പോർട്ട് ഡിവിഷൻ ഹോസ്റ്റലിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ. 10 വിദ്യാർത്ഥിനികളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ മുൻസിപ്പൽ സ്കൂളില്‍ നിന്നും കഴിച്ച ബിരിയാണിയിൽ നിന്നാണ് വിഷബാധ ഉണ്ടായത് എന്നാണ് പ്രാഥമിക നിഗമനം. ഹയർ സെക്കന്‍ഡറി വിദ്യാർത്ഥികൾക്കാണ് അസ്വസ്ഥത അനുഭവപെട്ടത്.
മന്ത്രിമാരായ കെകെ. ശൈലജ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവർ വിദ്യാർത്ഥികളെ സന്ദർശിച്ചു. വിഷബാധ കൂടുതൽ പേരിലേക്ക് പടരാതിരിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും, അന്വേഷണം നടത്തുമെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു. ഇന്നലെ രാത്രിയും 5 വിദ്യാർത്ഥികളെ അസ്വസ്ഥത മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.