ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിക്കൊരുങ്ങുന്നതായി റിപ്പോര്‍ട്ട്

ആര്‍ ബി ഐ ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് ഊര്‍ജിത് പട്ടേല്‍ രാജിവയ്ക്കാനൊരുങ്ങുന്നു. നവംബര്‍ 19ന് നടക്കാനിരിക്കുന്ന ബോര്‍ഡ് യോഗത്തില്‍ രാജി സമര്‍പ്പിച്ചേക്കുമെന്ന് പട്ടേലുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് മണിലൈഫ് റിപ്പോര്‍ട്ട് ചെയ്തു.

സര്‍ക്കാരും ആര്‍ ബി ഐയും തമ്മിലുള്ള അഭിപ്രായവ്യത്യാസം രൂക്ഷമാകുന്നതിനിടെയാണ് പട്ടേലിന്റെ രാജിവാര്‍ത്ത പുറത്തെത്തുന്നത്.  പ്രധാനമായും മൂന്നുവിഷയങ്ങളിലാണ് ആര്‍ ബി ഐയും സര്‍ക്കാരും തമ്മില്‍ അഭിപ്രായവ്യത്യാസം രൂപപ്പെട്ടതാണ് ഇതില്‍ ഒടുവിലത്തേത്. ആര്‍ ബി ഐയുടെ കരുതല്‍ ധനത്തില്‍നിന്ന് 3.6ലക്ഷം കോടിരൂപയാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ആവശ്യം ആര്‍ ബി ഐ നിരസിച്ചു.

ഹൗസിങ്,ഫിനാന്‍സിങ് കമ്പനികള്‍ തകരുന്നത്‌ ഒഴിവാക്കാന്‍ സമ്പദ്‌വ്യവസ്ഥയിലേക്ക് കൂടുതല്‍ പണം ലഭ്യമാക്കുക, തകരാന്‍ സാധ്യയുള്ള ബാങ്കുകളെ അതില്‍നിന്ന് രക്ഷിക്കാനായി ആര്‍ ബി ഐ ആവിഷ്‌കരിച്ച പി സി എ ചട്ടങ്ങളില്‍ ഇളവു വരുത്തുക എന്നിവയാണ്‌ മറ്റുള്ളവ.

error: Content is protected !!