സ്വത്തു തര്‍ക്കം: സഹോദരി ഭർത്താവിനെ കുത്തിക്കൊന്ന പൊലീസുകാരൻ പിടിയില്‍

സ്വത്തു തർക്കത്ത തുടർന്ന് അമ്മയുടെ സഹോദരി ഭർത്താവിനെ കുത്തിക്കൊന്ന പൊലീസുകാരന്‍ പിടിയില്‍. കാസറകോട് കാറഡുക്കയിലെ പി.മാധവൻ നായർ (63) ആണ് കൊല്ലപ്പെടത്. ബന്ധുവിനെ കുത്തിക്കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് പൊലീസ് കോണ്‍സ്റ്റബിള്‍ ശ്യാം പിടിയിലായി. അമ്മയുടെ അമ്മയുടെ സ്വത്ത് ഭാഗം വക്കുന്നത് സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

ശ്യാം രണ്ടുവര്‍ഷം മുന്‍പാണ് സേനയില്‍ ചേര്‍ന്നത്. ഇയാള്‍ കാസര്‍ഗോഡ് കണ്‍ട്രോള്‍ റൂമിലെ കോണ്‍സ്റ്റബിളാണ്. മാധവന്‍ നായരുടെ മൃതദേഹം ചെര്‍ക്കള നായനാര്‍ ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോവും.

error: Content is protected !!