തോട്ടടയില്‍ പോലീസ് അസോസിയേഷൻ യോഗം നടന്ന റിസോർട്ടിന്റെ ഹാൾ തകർന്നു വീണ് 50 പേര്‍ക്ക് പരുക്ക്

തോട്ടട ബീച്ചിൽ പോലീസ് അസോസിയേഷൻ യോഗം നടന്ന റിസോർട്ടിന്റെ ഹാൾ തകർന്നു വീണ് അമ്പത് പേര്‍ക്ക് പരിക്ക്. എട്ടു പേരുടെ നില ഗുരുതരം. രാവിലെ യോഗത്തിന്റെ നടപടികള്‍ പൂര്‍ത്തിയാക്കി ഉദ്ഘാടന ചടങ്ങ് തുടങ്ങാനിരിക്കെയാണ് അപകടം ഉണ്ടായത്.

തോട്ടട കിഴുന്നപ്പാറ ബീച്ചിലുള്ള കാന്‍ബേ എന്ന റിസോര്‍ട്ടിലാണ് അപകടം നടന്നത്. രാവിലെ പത്തോടെയായിരുന്നു അപകടം. പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ രണ്ടു ദിവസത്തെ പഠന ക്ലാസിന്റെ ഉദ്ഘാടനത്തിനിടെയാണ് അപകടം നടന്നത്.

കെട്ടിടത്തിന്റെ കാലപ്പഴക്കമാണ് അപകടകാരണമെന്ന കരുതുന്നു. 70 ആളുകളാണ് സമ്മേളനത്തിന് എത്തിയിരുന്നത്. ഉദ്ഘാടനത്തിനായി ജില്ലാ പോലീസ് മേധാവി എത്താനിരിക്കെയാണ് കെട്ടിടം തകർന്ന് വീണത്. സ്ഥലത്ത് നിരവധി പോലീസ് വാഹനങ്ങൾ ഉണ്ടായിരുന്നതിനാൽ പരിക്കേറ്റവരെ പെട്ടന്ന് ആശുപത്രികളിൽ എത്തിക്കാനായി. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

 

error: Content is protected !!