ട്രെയിൻ യാത്രക്കാരെ വരവേൽക്കാൻ നവോത്ഥാന പാരമ്പര്യ ചിത്രങ്ങൾ

ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ 82ാം വാർഷികം ആഘോഷിക്കുന്ന ഘട്ടത്തിൽ ശ്രീനാരായണ ഗുരുവിന്റെയും ചട്ടമ്പി സ്വാമികളുടെയും നവോത്ഥാന മാതൃകകൾ യാത്രക്കാർക്ക് സമ്മാനിച്ച് കണ്ണൂർ റെയിൽവേ സ്റ്റേഷൻ.
  റെയിൽവേ സ്റ്റേഷനിൽ പുതുതായി നിർമിച്ച സബ്ബ് വേയിലാണ് കണ്ണൂരിന്റെ സാംസ്‌കാരിക ചരിത്രവും നവോത്ഥാന ചരിത്രവും വരച്ചുവച്ചത്. ഒന്നാം പ്ലാറ്റ് ഫോമിൽനിന്ന് സബ‌് വേയിക്ക് ഇറങ്ങുന്ന വഴിതന്നെ തെയ്യത്തിന്റെ കൂറ്റൻ ചിത്രമാണ് യാത്രക്കാരെ വരവേൽക്കുക.
മലബാറിന്റെ നവോത്ഥാന ചരിത്രത്തിലിടം പിടിച്ച തെയ്യങ്ങളുടെ നിരവധി ചിത്രങ്ങളുണ്ട്.  മലബാറിന്റെ മാത്രം സാംസ്‌കാരിക പൈതൃകമായ പൂരക്കളി, വാൾപയറ്റ് തുടങ്ങിയവയെല്ലാം ചിത്രത്തിൽ ഇടം നേടിയിട്ടുണ്ട്. നാരായണഗുരു നടത്തിയ ശിവ പ്രതിഷ്ഠയും ചട്ടമ്പി സ്വാമികൾ ശിഷ്യന്മാരോട് സംവദിക്കുന്നത്, ഗാന്ധിജി നടത്തിയ സന്ദർശനം എന്നിവയെല്ലാം ചിത്രങ്ങളായി കാണാം.
ഒന്നാം പ്ലാറ്റ്‌ഫോമിൽനിന്ന് രണ്ടിലേക്കും മൂന്നിലേക്കുമാണ് സബ‌് വേ  വഴി യാത്രക്കാർക്ക് പോകാനുള്ള സൗകര്യം. മേൽപാലത്തിലെ തിരക്ക് കുറക്കുന്നതിനുവേണ്ടി പി കെ ശ്രീമതി എംപിയുടെ ഇടപെടലിനെ തുടർന്നാണ് കണ്ണൂരിൽ സബ‌് വേ പ്രാവർത്തികമായത്. സബ‌് വേയുടെ പ്രവൃത്തി പൂർണമായും കഴിഞ്ഞു. ഉദ്ഘാടനം ചെയ്യുന്നതിന് മുമ്പ‌്  യാത്രക്കാർക്ക് തുറന്ന് നൽകിയിട്ടുണ്ട്.
error: Content is protected !!