അധ്യാപികയുടെ നിര്യാണം; സി.എച്ച്.എം സ്കൂളിന് നാളെ അവധി

എളയാവുർ സി.എച്ച്.എം ഹയർ സെക്കണ്ടറി സ്കൂളിലെ ഗണിത ശാസ്ത്ര അധ്യാപികയായ ചേലേരി രാജ് വിഹാറിൽ പി.വി.സുമംഗലയുടെ നിര്യാണത്തെ തുടർന്ന് ഹയർ സെക്കണ്ടറി, ഹൈ സ്കൂൾ വിഭാഗങ്ങൾക്ക് നാളെ (വെളളിയാഴ്ച) അവധിയായിരിക്കുമെന്ന് പ്രിൻസിപ്പാൾ സി.സുഹൈലും പ്രധാന അധ്യാപകൻ പി.പി.സുബൈറും അറിയിച്ചു. അധ്യാപികയുടെ നിര്യാണത്തിൽ മാനേജ്മെന്റ്, സ്റ്റാഫ് കൗൺസിൽ, പി.ടി.എ.അനുശോചനം രേഖപ്പെടുത്തി.
ഭർത്താവ് പി.പി.രാജൻ, മകൾ ലിജിഷ ( വിദ്യാർത്ഥിനി ) പിതാവ് പരേതനായ രാമൻ നായർ, മാതാവ് പരേതയായ കല്യാണി, സഹോദരിമാർ സുജാത, പരേതയായ സുഷമ. നാളെ രാവിലെ 11.30 സി.എച്ച്.എം സ്കൂളില്‍ പൊതു ദർശനത്തിന് ശേഷം ശവ സംസ്കാരം വൈകുന്നേരം 4 മണിക്ക് കൊളച്ചേരി പഞ്ചായത്ത് പൊതു സ്മശാനത്തിൽ നടക്കും.