ശബരിമല വനഭൂമിയില്‍ നിര്‍മ്മാണം പാടില്ല: ഉന്നതാധികാര സമിതി

ശബരിമല, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലെ വനഭൂമിയില്‍ നിര്‍മ്മാണം പാടില്ല എന്ന് ഉന്നതാധികാര സമിതി. ഈ ആവശ്യം ഉന്നയിച്ച് ഉന്നതാധികാര സമിതി സെക്രട്ടറി സുപ്രീം കോടതിക്ക് റിപ്പോര്‍ട്ട് നല്‍കി. പ്രളയത്തില്‍ തകര്‍ന്ന പമ്പയിലെ കെട്ടിടങ്ങള്‍ പുനര്‍നിര്‍‌മ്മിക്കാന്‍ അനുവദിക്കരുത് എന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയവര്‍ക്ക് എതിരെ നടപടി വേണം എന്നും ആവശ്യം. അതേസമയം, ഇടക്കാല റിപ്പോര്‍ട്ട് നാളെ സുപ്രീം കോടതി പരിഗണിക്കും.

കുടിവെള്ള വിതരണം, ശൗചാലയങ്ങൾ എന്നിവയുടെ നിർമാണം മാത്രമേ അന്തിമ മാസ്റ്റർ പ്ലാൻ തയ്യാർ ആകുന്നത് വരെ അനുവദിക്കാവൂ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.  ഉന്നതാധികാര സമിതി സെക്രട്ടറി അമർനാഥ്‌ ഷെട്ടിയാണ് സുപ്രീം കോടതിക്ക് റിപ്പോർട്ട് നൽകിയത്.

error: Content is protected !!