ശബരിമല: സുപ്രീംകോടതി വിധി നടപ്പാക്കുകയാണ് സർക്കാർ ചെയ്യുന്നതെന്ന് ഹൈക്കോടതി

ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെ പിന്തുണച്ച് ഹൈക്കോടതി. സ്ത്രീ പ്രവേശന വിഷയത്തില്‍ സുപ്രീംകോടതി വിധിയില്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതിവ്യക്തമാക്കി. സുപ്രീം കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. അതിനുള്ള നടപടികളാണ് സര്‍ക്കാര്‍ കൈകൊണ്ട് വരുന്നത്. സ്ത്രീ പ്രവേശം താത്കാലികമായി തടയാനാവില്ലെന്നും കോടതി വ്യക്തമാക്കി.

സുപ്രീം കോടതിയിൽ നൽകിയിരിക്കുന്ന റിവ്യൂ ഹർജിയിൽ തീരുമാനമാകുംവരെ സംസ്ഥാന സർക്കാരിന് നോക്കി നിൽക്കാനാകില്ല. ക്രമസമാധാന പ്രശ്നങ്ങളോ രക്തച്ചൊരിച്ചിലോ ഉണ്ടായാൽ ഇടപെടുന്നതിനാണ് രാജ്യത്ത് നിയമങ്ങളുളളത്. സുപ്രീം കോടതി വിധി ആയതിനാൽത്തന്നെ ഉത്തരവ് നടപ്പാക്കുന്നത് തടയാനാകില്ലെന്നും ഡിവിഷൻ ബെഞ്ച് അറിയിച്ചു. സംസ്ഥാന സർക്കാർ നടപടികളെ പിന്തുണച്ച്  ഹൈക്കോടതി ശക്തമായ നിലപാടെടുത്തതോടെ സ്വകാര്യ ഹർ‍ജി പിൻവലിച്ചു.

error: Content is protected !!