ഐ.ജി മനോജ് എബ്രഹാമിനെതിരായ പൊലീസ് നായ പ്രയോഗം; ന്യായീകരണവുമായി ഗോപാലകൃഷ്ണന്‍

ഐ.ജി മനോജ് എബ്രഹാമിനെ വ്യക്തിപരമായി അധിക്ഷേപിച്ച സംഭവത്തില്‍ ന്യായീകരണവുമായി ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണന്‍. പൊലീസ് നായ പ്രയോഗം ജനാധിപത്യപരമാണെന്നും ഉദ്ദേശിച്ചത് അദ്ദേഹത്തിന്റെ സമീപനത്തെയാണെന്നും ബി. ഗോപാലകൃഷണന്‍ പറഞ്ഞു. തനിക്കെതിരായ കേസ് നിലനില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി ഉൾപ്പടെ ബിജെപി കേന്ദ്ര സംസ്ഥാന നേതാക്കളെ സിപിഎം മോശമായ രീതിയിൽ അവഹേളിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ പൊലീസ് നായ ‘ പ്രയോഗത്തില്‍ കേസ് നിലനില്‍ക്കില്ലെന്നും ബി ഗോപാലകൃഷ്ണൻ അവകാശപ്പെട്ടു.

ശബരിമല വിഷയത്തിൽ ബിജെപി നടത്തിയ ഐജി ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്തപ്പോഴാണ് ഗോപാലകൃഷ്ണൻ ഐജിയെ ‘ പൊലീസ് നായ ‘ യെന്ന് വിളിച്ച് അധിക്ഷേപിച്ചത്. പ്രമോഷൻ കിട്ടണമെങ്കിൽ സെൻട്രൽ ട്രിബ്യൂണലിൽ പോയി നിൽക്കേണ്ടി വരുമെന്നും ഗോപാലകൃഷ്ണൻ പറഞ്ഞിരുന്നു. ഐജി മനോജ് എബ്രഹാമിനെ അധിക്ഷേപിച്ചതിനും ഭീഷണിപ്പെടുത്തിയതിനും ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണനെതിരെ കൊച്ചി സെൻട്രൽ പൊലീസ് കേസെടുത്തിരുന്നു.

error: Content is protected !!