അര്‍ബന്‍ മാവോയിസ്റ്റുകളെ പിന്തുണയ്ക്കുന്ന കോണ്‍ഗ്രസിനെ ജനങ്ങള്‍ പാഠം പഠിപ്പിക്കണമെന്ന്‍ മോദി

ആദിവാസി കുട്ടികളുടെ ജീവിതം നശിപ്പിക്കുന്ന ‘അര്‍ബന്‍ മാവോയിസ്റ്റു’കളെ കോണ്‍ഗ്രസ് പിന്തുണയ്ക്കുകയാണെന്ന് മോദി. ഛത്തീസ്ഗഢിലെ ജഗ്ദാല്‍പൂരില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് മോദിയുടെ വാക്കുകള്‍.

‘അര്‍ബന്‍ മാവോയിസ്റ്റു’കളുടെ അറസ്റ്റിനെ ചോദ്യം ചെയ്ത കോണ്‍ഗ്രസ് സ്വന്തം കാപട്യം തുറന്നു കാണിച്ചിരിക്കുകയാണ്. ഒരു സമയം ‘അര്‍ബന്‍ മാവോയിസ്റ്റു’കളെ സംരക്ഷിക്കുകയും അല്ലാത്തപ്പോള്‍ തെരഞ്ഞെടുപ്പ് പ്രസംഗങ്ങളില്‍ നക്‌സലിസത്തെ എതിര്‍ക്കുകയും ചെയ്യുന്ന കോണ്‍ഗ്രസ് നേതാക്കളെ ഒരു പാഠം പഠിപ്പിക്കണമെന്ന് ബസ്തറിലെ ജനങ്ങളോട് താന്‍ ആവശ്യപ്പെടുകയാണെന്നും മോദി പറഞ്ഞു.

എയര്‍കണ്ടീഷന്‍ ജീവിതം നയിക്കുകയും വലിയ കാറുകളില്‍ യാത്ര ചെയ്യുകയും മക്കളെ വിദേശത്ത് പഠിപ്പിക്കുകയും ചെയ്യുന്ന ‘അര്‍ബന്‍ മാവോയിസ്റ്റുകള്‍’ പാവപ്പെട്ട ആദിവാസി കുട്ടികളുടെ ജീവിതം റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് നശിപ്പിക്കുകയാണ്. കോണ്‍ഗ്രസ് എന്തിനാണ് ഈ ‘അര്‍ബന്‍ മാവോയിസ്റ്റു’കളെ പിന്തുണയ്ക്കുന്നതെന്നും മോദി ചോദിച്ചു. മഹാരാഷ്ട്രയിലെ ഇടതുപക്ഷാനുഭാവമുള്ള നേതാക്കളെയും മനുഷ്യവകാശ പ്രവര്‍ത്തകരെയും നക്സല്‍ എന്നാരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തെ പരാമര്‍ശിച്ചാണ് മോദിയുടെ പ്രസംഗം.

error: Content is protected !!