വിവാദപ്രസംഗം: ശ്രീധരന്‍പിള്ളയുടെ അറസ്റ്റ് ഉടന്‍ ഉണ്ടാവില്ല

യുവമോര്‍ച്ച സംസ്ഥാന സമിതി യോഗത്തിനിടെ വിവാദപ്രസംഗം നടത്തിയ സംഭവത്തില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയുടെ അറസ്റ്റ് ഉടന്‍ ഉണ്ടാവില്ല. മജിസ്ട്രേറ്റിന്റെ അനുമതി ലഭിച്ച ശേഷം മാത്രമേ അറസ്റ്റുണ്ടാവുകയുള്ളൂ. ശ്രീധരന്‍ പിള്ളയ്ക്കതിരെ പോലീസ് ജാമ്യമില്ലാ കേസ് എടുത്തിരുന്നു. ഐപിസി 505 (1) ബി പ്രകാരമാണ് കേസ് ചുമത്തിയിരിക്കുന്നത്.
ജനങ്ങളില്‍ ഭയവും പരിഭ്രാന്തിയും സൃഷ്ടിക്കുംവിധം ഭരണകൂടത്തിനെതിരെ പ്രവര്‍ത്തിക്കുന്നതിനാണ് ഈ വകുപ്പുപ്രകാരം കേസെടുക്കുന്നത്. പക്ഷെ അറസ്റ്റ് ചെയ്യണമെങ്കില്‍ മജിസ്ട്രേട്ടിന്റെ അനുമതി വേണം. എന്നാല്‍ കേസിന്റെ സ്വഭാവമനുസരിച്ച് തുടരന്വേഷണത്തില്‍ ഈ വകുപ്പ് ഇളവ് ചെയ്യാനോ ചെയ്യാതിരിക്കാനോ കഴിയും. അതു കൊണ്ടുതന്നെ ഉടന്‍ അറസ്റ്റ് ഉണ്ടാകില്ലെന്നാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.