ലാവലിന്‍ കേസ്: സുപ്രീം കോടതി വാദം കേള്‍ക്കുന്നത് നീട്ടിവെച്ചു

ഏറെ രാഷ്ട്രീയപ്രാധാന്യമുള്ള എസ്.എന്‍.സി. ലാവലിന്‍ കേസില്‍ അന്തിമ വാദം എപ്പോള്‍ തുടങ്ങുമെന്ന് ജനുവരിയില്‍ അറിയിക്കാമെന്ന് സുപ്രീംകോടതി. കേസില്‍ സിബിഐയുടെ അപ്പീലും അതൊടൊപ്പം തന്നെ ഹൈക്കോടതി വിചാരണ നേരിടണമെന്ന് പറഞ്ഞ മൂന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ അപ്പീലുകളുമാണുള്ളത്. ഇവയെല്ലാം ഒരുമിച്ച് ജനുവരിയില്‍ പരിഗണിക്കാമെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്.
അതേസമയം, പിണറായിയെ കേസില്‍ കുറ്റവിമുക്തനാക്കിയതാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി. ജസ്റ്റിസുമാരായ എന്‍.വി രമണ, ശാന്തനഗൗഡര്‍ എന്നിവരുടെ ബെഞ്ചാണ് ഹരജികള്‍ പരിഗണിച്ചത്. ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന്‍ വിചാരണ നേരിടേണ്ടത് അനിവാര്യമാണെന്നാണ് സി.ബി.ഐ നിലപാട്. ലാവ്ലിന്‍ കരാറില്‍ മാറ്റം ഉണ്ടായത് പിണറായിയുടെ അറിവോടെയാണ്. 1996 കണ്‍സല്‍ട്ടസി കരാര്‍ എന്ന നിലയിലാണ് ഒപ്പു വച്ചതെങ്കിലും ഒരു വര്‍ഷത്തിനുള്ളില്‍ ഇത് വിതരണ സ്വഭവത്തിലുള്ള കരാര്‍ ആയി മാറി.
97 ല്‍ വൈദ്യുതി മന്ത്രിആയിരിക്കെ പിണറായി എസ്.എന്‍.സി ലാവ്ലിന്‍ കമ്പനിയുടെ അഥിതിയായി കാനഡയില്‍ പോയതിന് പിന്നാലെയാണ് ഈ മാറ്റമുണ്ടായതന്ന് സി.ബി.ഐ പറയുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സി.ബി.ഐ സമര്‍പ്പിച്ച സത്യവാങ് മൂലം സുപ്രിം കോടതിയിലുണ്ട്. ഹൈക്കോടതി വിധി ഇടക്കാലത്തേക്ക് സ്റ്റേ ചെയ്യണമെന്ന ആവശ്യവും സിബി.ഐ മുന്നോട്ട് വച്ചിരുന്നു. കേസില്‍ പിണറായിയെയും മറ്റു രണ്ട് പ്രതകളെയും വെറുതെ വിട്ടപ്പോഴും ഉദ്യോഗസ്ഥരായ ആര്‍. ശിവദാസന്‍ എം.വി രാജഗോപാല്‍ കസ്തൂരിരംഗ അയ്യര്‍ എന്നിവര്‍ വിചാരണ നേരിടണമെന്ന് ഹൈക്കോടതി വിധിച്ചിരുന്നു. ഇത് വിവേചനപരമാണെന്നാണ് മൂന്ന് ഉദ്യോഗസ്ഥരും സുപ്രിം കോടതിയില്‍ ഉന്നയിക്കുന്ന വാദം.