എം.ജെ. അക്ബറിനെതിരെ മീ ടൂ ആരോപണവുമായി അമേരിക്കയിലെ മാധ്യമപ്രവര്‍ത്തക

മീ ടൂ ആരോപണത്തില്‍ കുരുങ്ങി രാജിവെച്ച മുന്‍ കേന്ദ്രമന്ത്രി എം.ജെ. അക്ബറിനെതിരെ പീഡന ആരോപണവുമായി മാധ്യമപ്രവര്‍ത്തക രംഗത്ത്. അമേരിക്കയില്‍ മാധ്യമപ്രവര്‍ത്തക രംഗത്ത്. അമേരിക്കയില്‍ മാധ്യമപ്രവര്‍ത്തകയായി ജോലി ചെയ്യുന്ന പല്ലവി ഗൊഗോയ് ആണ് എം.ജെ അക്ബറിനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. നാഷണല്‍ പബ്ലിക് റേഡിയോയിലാണ് പല്ലവി ജോലി ചെയ്യുന്നത്.  ഇതുൾപ്പെടെ 12 പേരാണ് അക്ബറിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്.

പത്തു വര്‍ഷം മുമ്പ് എം.ജെ. അക്ബറിനൊപ്പം ഏഷ്യന്‍ ഏജ് പത്രത്തിൽ പല്ലവി ജോലി ചെയ്തിരുന്നു. അക്ബര്‍ എഡിറ്റര്‍ ഇന്‍ ചീഫായി ജോലി ചെയ്യുന്ന സമയത്താണ് അവർ ജോലിയിൽ പ്രവേശിച്ചത്. എന്നാൽ ജോലിയിൽ തുടർന്ന കാലം തന്നെ പലതവണ അദ്ദേഹം ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചുവെന്ന് പല്ലവി പറയുന്നു.

തന്റെ ചുമതലയിലുള്ള പേജിനായി നടത്തിയ പരിശ്രമത്തെ അന്ന് എം.ജെ. അക്ബര്‍ പ്രശംസിക്കുകയും പെട്ടന്ന് തന്നെ കടന്ന് പിടിച്ച് ചുംബിക്കാന്‍ ശ്രമിക്കുകയും ചെയ്തു. അദ്ദേഹത്തെ തള്ളി മാറ്റിയാണ് അന്ന് രക്ഷപെട്ടത്. കുറച്ചു മാസങ്ങള്‍ക്ക് ശേഷം വീണ്ടും അക്ബറില്‍ നിന്ന് കൂടുതല്‍ മോശമായ സമീപനം നേരിടേണ്ടി വന്നതായി പല്ലവി വ്യക്തമാക്കുന്നു. മാസിക പുറത്തിറക്കുന്നതിന് മുമ്പ് മുംബൈയിലെ താജ് ഹോട്ടലിലെ മുറിയിലേക്ക് തന്നെ അക്ബര്‍ വിളിച്ചു വരുത്തി. പേജിന്റെ ലേ ഔട്ടിനെ കുറിച്ച് സംസാരിക്കാനെന്നാണ്അറിയിച്ചത്. എന്നാല്‍ മുറിയിലെത്തിയ തന്നെ വീണ്ടും ചുംബിക്കാനാണ് അക്ബര്‍ ശ്രമിച്ചത്. എതിര്‍ക്കാന്‍ ശ്രമിച്ച തന്റെ മുഖം അക്ബര്‍ മാന്തിപ്പൊളിച്ചെന്നും കരഞ്ഞുകൊണ്ട് താന്‍ ഇറങ്ങിയോടിയെന്നും പല്ലവി പറയുന്നു.

പിന്നാലെ തന്നെ ജയ്പുരിലെ ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചുവരുത്തി. ഇത്തവണയും താന്‍ എതിര്‍ത്തെങ്കിലും അയാള്‍ തന്നേക്കാള്‍ കരുത്തനായിരുന്നുവെന്ന് പല്ലവി വിശദമാക്കുന്നു. വാക്കുകള്‍ കൊണ്ടും, ലൈംഗികമായും തന്നോടുള്ള അതിക്രമങ്ങള്‍ പിന്നീടും തുടര്‍ന്നുവെന്നും പല്ലവി പറയുന്നു. ഇപ്പോൾ ഇത് പറയുന്നത് സത്യം തുറന്നുപറയാന്‍ മുന്നോട്ടുവന്നവര്‍ക്കുള്ള പിന്തുണയായിട്ടാണെന്ന് പല്ലവി പറയുന്നു. കൗമാരക്കാരായ തന്റെ മക്കള്‍ ഇരയാക്കപ്പെടാതിരിക്കാന്‍ വേണ്ടിയാണ് ഇത് പറയുന്നതെന്നും അവർ വ്യക്തമാക്കുന്നു.

error: Content is protected !!