കോവളം ദേശീയപാതയില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം;ഒരു മരണം

തിരുവനന്തപുരം കോവളം ദേശീയ പാതയില്‍ രണ്ടും കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിക്കുകയും 5 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അപകടത്തില്‍ നിയന്ത്രണം വിട്ട കാറുകള്‍ രണ്ട് ബൈക്കുകളിലും ഇടിച്ചു. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. കോവളത്തിനടുത്ത വെള്ളാര്‍ ജംഗ്ഷനിലായിരുന്നു അപകടം. കോവളത്തു നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന രണ്ടു കാറുകള്‍ കൂട്ടിയിടിച്ച് വാഹനങ്ങള്‍ ദേശീയ പാതയുടെ അപ്റോച്ച് റോഡിലേക്ക് മറിഞ്ഞു. അപ്റോച്ച് റോഡിലുണ്ടായിരുന്ന ബൈക്കുകളെ ഇടിക്കുകയും ചെയ്തു. കുടുംബത്തോടൊപ്പം കാറില്‍ യാത്ര ചെയ്ത പൂന്തുറ സ്വദേശി ആര്‍ലന്റാണ് ആണ് മരിച്ചത്. ഭാര്യ ഐഡയും കുഞ്ഞും പരിക്കേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ്. പരിക്കേറ്റ മറ്റു മൂന്നുപേരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറുകള്‍ അമിത വേഗത്തിലായിരുന്നുവെന്നാണ് സൂചന. കഴക്കൂട്ടം കാരോട് ദേശീയപാത നിര്‍മണ പ്രവര്‍ത്തികള്‍ നടന്നുകൊണ്ടിരുന്ന ഭാഗത്താണ് അപകടമുണ്ടായത്.

error: Content is protected !!