വിധിയ്ക്ക് സ്റ്റേ ലഭിച്ചത് സ്വാഭാവികം മാത്രം: നികേഷ് കുമാര്‍

കെ എം ഷാജി എംഎല്‍എയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധിയ്ക്ക് സ്റ്റേ ലഭിച്ച നടപടി സ്വാഭാവികം മാത്രമെന്ന് എം വി നികേഷ് കുമാര്‍. രണ്ടര കൊല്ലമായി നടത്തുന്ന പോരാട്ടം ഇനിയും തുടരും. സ്റ്റേയ്ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും നികേഷ് പറഞ്ഞു.

വിധിയില്‍ മേല്‍ക്കോടതിയെ സമീപിക്കാനുള്ള സാവകാശമാണ് നല്‍കിയതെന്നാണ് താന്‍ മനസ്സിലാക്കുന്നത്. പറയാനുളളത് ചൊവ്വാഴ്ച കോടതിയില്‍ അറിയിക്കുമെന്നും നികേഷ് വ്യക്തമാക്കി. ഒരാഴ്ചയ്ക്കകം 50,000 രൂപ കെട്ടിവെക്കാനും കോടതി നിര്‍ദ്ദേശിച്ചു. കേസ് വീണ്ടും ചൊവ്വാഴ്ച പരിഗണിക്കും.

error: Content is protected !!