ബന്ധുനിയമന വിവാദം: കെടി. ജലീലിന് സിപിഎം സംസ്ഥാന സെക്രട്ടറിയറ്റിന്റെ പിന്തുണ

ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ.ടി. ജലീലിന് സി.പി.എം സംസ്ഥാന സെക്രട്ടറിയറ്റിന്റെ പിന്തുണ. ജലീലിനെ പ്രതിരോധത്തിലാക്കാന്‍ ലക്ഷ്യമിട്ടുള്ള ആരോപണത്തില്‍ വസ്തുതയില്ലെന്നാണ് സിപിഎം നേതൃത്വത്തിന്റെ കണ്ടെത്തല്‍.
യോഗ്യതയുള്ളവര്‍ ഇല്ലാതെ വന്നപ്പോള്‍ നടത്തിയ ഡെപ്യൂട്ടേഷന്‍ നിയമനത്തില്‍ പിശകുകളൊന്നുമില്ല. ജലീലിനെ മാറ്റി നിര്‍ത്തണമെന്നത് അടക്കമുള്ള ആവശ്യങ്ങളും പ്രതിപക്ഷത്തിന്റെ ആരോപണങ്ങളും അവഗണിക്കാനും സെക്രട്ടേറിയറ്റ് തീരുമാനിച്ചു. നിയമനത്തില്‍ പരാതിയുള്ളവര്‍ കോടതിയില്‍ പോകട്ടെ എന്ന സമീപനം സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.