കണ്ണൂർ വിമാനത്താവളത്തിന്റെ ഉദ്ഘാടനച്ചടങ്ങ് ആഘോഷമാക്കാന്‍ തീരുമാനം

കണ്ണൂർ വിമാനത്താവളത്തിന്റെ ഉദ്ഘാടനച്ചടങ്ങ് ആഘോഷമാക്കി മാറ്റാൻ സംഘാടക സമിതിയുടെ തീരുമാനം. മന്ത്രി ഇ.പി.ജയരാജന്റെ അധ്യക്ഷതയിൽ മട്ടന്നൂരില്‍ ചേർന്ന സംഘാടകസമിതി യോഗം ഉദ്ഘാടന ചടങ്ങിന് വേണ്ട ക്രമീകരണങ്ങൾക്ക് രൂപം നല്‍കി. കണ്ണൂരില്‍ നിന്നുളള എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ടിക്കറ്റ് ബുക്കിങ് ഇന്ന് ആരംഭിക്കും.
ഡിസംബര്‍ 9ന് രാവിലെ 10നാണ് എയർഇന്ത്യ എക്‌സ്പ്രസിന്റെ അബുദാബിയിലേക്കുള്ള വിമാനം കണ്ണൂരിൽ നിന്ന് പറന്നുയരുക. മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭു എന്നിവർ ചേർന്ന് വിമാനം ഫ്‌ളാഗ് ഓഫ് ചെയ്യും. തുടർന്ന് എ.ടി.സി. ടെര്‍മിനലിന് സമീപം സജ്ജീകരിക്കുന്ന പ്രത്യേക വേദിയിലാണ് ഉദ്ഘാടനച്ചടങ്ങ് നടക്കുക. ആദ്യവിമാനത്തിലെ യാത്രക്കാരെ ടെർമിനൽ കെട്ടിടത്തിൽ ബോർഡിങ്ങ് പാസ് നൽകി സ്വീകരിക്കും.
ഡിസംബർ എട്ടിന് മട്ടന്നൂരിൽ വിളംബര ഘോഷയാത്ര സംഘടിപ്പിക്കും. ഹരിതപെരുമാറ്റച്ചട്ടം അനുസരിച്ചാണ് ഉദ്ഘാടനച്ചടങ്ങ് നടത്തുക. ഒരു ലക്ഷം പേര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഇതിനിടെ കണ്ണൂരില്‍ നിന്നും ആദ്യ സര്വ്വീകസ് നടത്തുന്ന എയര്‍ ഇന്ത്യ എക്സപ്രസ് ഇന്നുമുതല്‍ ടിക്കറ്റ് ബുക്കിങ് ആരംഭിക്കും.ഉദ്ഘാടന ദിവസം രാവിലെ അബൂദാബിയിലേക്കും രാത്രി റിയാദിലേക്കുമാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസ് നടത്തുക.
സംഘാടക സമിതി – വിമാനത്താവള ഉദ്ഘാടനം
ചെയർമാൻ
ഇ.പി.ജയരാജന്‍
അംഗങ്ങൾ
ജില്ലയിലെ മന്ത്രിമാർ
എംപി മാർ
എംഎല്‍എ മാർ
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, അംഗങ്ങൾ
കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയർ
കണ്ണൂര്‍ ജില്ലാ കളക്ടർ
കണ്ണൂര്‍ ജില്ലാ പോലീസ് മേധാവി
മന്നൂർ നഗരസഭാ പ്രതിനിധികൾ
എന്‍ജിഓ പ്രതിനിധികൾ
രണ്ടു വീതം രാഷ്ട്രിയ പാർട്ടി നേതാക്കൾ
ഡിസംബർ എട്ടിന് മട്ടന്നൂരിൽ വിളംബര ഘോഷയാത്ര.
ഡിസംബര്‍ 9 ന് ഉദ്ഘാടനം കേന്ദ്ര വ്യോമയാന മന്ത്രി, വ്യോമയാന സഹമന്ത്രി, മുഖ്യമന്ത്രി എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിക്കും.
രാവിലെ 10ന് ആദ്യ വിമാനം അബുദാബിയിലേക്ക് അത് അന്ന് വൈകുന്നേരം തിരിച്ചെത്തും.
ഗതാഗത നിയന്ത്രണം ഉണ്ടാകും.പാർക്കിങ്ങിന് പ്രത്യേക സ്ഥലം ഒരുക്കും .ഇവിടെ നിന്ന് എയർപോർട്ടി ലേക്ക് ബസ് ഒരുക്കും.
ഓൺലൈൻ വഴി പാസ് ലഭിച്ചവർക്ക് വാഹനം വിമാനത്താവളത്തിലേക്ക് പ്രവേശനം ലഭിക്കും.
ഉദ്ഘാടന ദിവസം കലാപരിപാടികൾ ഒരുക്കും.നഗരം അലങ്കരിക്കാൻ വ്യാപാരികൾ മുന്നോട്ട് വരണമെന്നും. അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള സഹകരണം വേണമെന്നും ഒരു പരാതിയും ഇല്ലാതെ പരിപാടി നടത്താൻ ഒരുമിക്കണമെന്നും സംഘാടക സമിതി അഭ്യര്‍ഥിച്ചു.