ചക്കരക്കല്‍ എസ്.ഐ ബിജുവിന് സ്ഥലം മാറ്റം

കണ്ണൂര്‍ : ചക്കരക്കല്‍ എസ് . ഐ ബിജുവിന് സ്ഥലംമാറ്റം .കണ്ണൂര്‍ ട്രാഫിക് എന്‍ഫൊഴ്സ്മെന്‍റ്  യൂണിറ്റിലേക്കാണ് സ്ഥലം മാറ്റം .മയ്യില്‍ പോലീസ് സ്റ്റേഷനില്‍ സ്പെഷല്‍ ബ്രാഞ്ചില്‍ ജോലി ചെയ്തിരുന്ന ബാബുമോന്‍ പൌലോസിനെ ചക്കരക്കല്‍ എസ്.ഐയായി നിയമിച്ചു. കണ്ണൂര്‍ ട്രാഫിക് എസ് .ഐ മാരായിരുന്ന  എം . രാജേഷിനെ ഇരിക്കൂര്‍ എസ്.എച്ച്. ഒയായും ,കെ .വി ഉമേശനെ  കുടിയാന്മല എസ്.എച്ച്. ഒയായും മാറ്റി.

ചക്കരക്കല്ലിലെ മാല മോഷണ കേസില്‍ ആളുമാറി അറസ്റ്റ് ചെയ്തു എന്ന പരാതി ഉയര്‍ന്നിരുന്നു. പെരളശ്ശേരിയിലെ മാലമോഷണ കേസില്‍ കതിരൂര്‍ സ്വദേശി താജുദ്ദീനെ ആയിരുന്നു അന്ന്  അറസ്റ്റ് ചെയ്തിരുന്നത്. തുടര്‍ന്ന് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ താജുദ്ദീന്‍ നിരപരാധി ആണെന്ന് ഡി .ജി.പി.ക്ക് അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

പുതിയ ചക്കരക്കല്‍ എസ് .ഐ ബാബുമോന്‍ പൌലോസ്
error: Content is protected !!