മൂര്‍ഖന്‍ പറമ്പിലെ വിമാനത്താവളം സന്ദര്‍ശിക്കാന്‍ ഒടുവില്‍ മൂര്‍ഖന്‍ എത്തി
കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും മൂർഖൻ പാമ്പിനെ പിടികൂടി. എയർപോർട്ടിലെ ഈസ്റ്റ് ഫയർ സ്റ്റേഷന് സമീപത്തു നിന്നാണ് 2 മീറ്ററോളം നീളമുള്ള മൂർഖൻ പാമ്പിനെ പിടികൂടിയത്. എയർപോർട്ട് അധികൃതർ വനം വകുപ്പിനെ വിവരം അറിയിച്ചതിനെ തുടർന്നു വൈൽഡ്‌ലൈഫ് റെസ്‌ക്യൂവർ നിധീഷ് ചാലോടിന്റെ നേതൃത്വത്തിൽ റാപിഡ് റെസ്പോൻഡ്‌സ് ടീം എത്തി പാമ്പിനെ പിടികൂടി. സെക്‌ഷൻ ഫോറെസ്റ്റ് ഓഫീസർ മാരായ ശശികുമാർ അനിൽ പനത്തടി വാച്ചർ സത്യൻ ഡ്രൈവർ ഷിബു മോൻ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.
എയര്‍പോര്‍ട്ട് സ്ഥിതി ചെയ്യുന്ന സ്ഥലത്തിനു മൂര്‍ഖന്‍പറമ്പ എന്നാണു പേര്. അത് കൊണ്ട് തന്നെ പാമ്പിന് ഇത് സ്വന്തം തറവാട് തന്നെയായിരിക്കാം. എയര്‍പോര്‍ട്ട് വന്നതോടെ ഇത്തരം ജന്തുക്കളുടെ ആവാസവ്യവസ്ഥ തന്നെ നശിച്ചു പോയിട്ടുണ്ട്. ഒരുപക്ഷെ അവിടുത്തെ ഇന്നത്തെ അവസ്ഥ കാണാന്‍ ഉള്ള വരവായിരിക്കാം ഈ സന്ദര്‍ശനം.