ദുരന്തനിവാരണത്തിന് ശ്രീകണ്ഠാപുരം ജനമൈത്രി പൊലീസിനു കീഴിൽ സന്നദ്ധ സേന വരുന്നു

അടിയന്തിര സാഹയം ആവശ്യമുള്ള ഘട്ടങ്ങളിൽ സഹായത്തിനായിനായി ശ്രീകണ്ഠാപുരം ജനമൈത്രി പൊലീസിനു കീഴിൽ സന്നദ്ധ സേന വരുന്നു. ദുരന്തനിവാരണത്തിനും ദുരിതാശ്വാസത്തിനും സേനക്കൊപ്പം എന്ന മുദ്രാവാക്യവുമായാണ് സംസ്ഥാന പൊലീസിന് തന്നെ മാതൃകയായിക്കൊണ്ട് ശ്രീകണ്ഠാപുരം പൊലീസ് വാർ വളണ്ടിയർമാരെ നിയമിക്കുന്നത്.
തൊഴിൽ മേഖലകളിൽ കഴിവു തെളിയിച്ച 300 അംഗങ്ങളുള്ള സേനയെയാണ് രൂപീകരിക്കുന്നത്. വിവിധ പ്രദേശങ്ങളിൽ സംഭവിക്കുന്ന ദുരന്ത സമയങ്ങളിൽ സ്വമേധയാ തയ്യാറായി വന്ന് സഹായ പ്രവർത്തനങ്ങൾ നടത്തുകയെന്നതാണ് സേനയുടെ ലക്ഷ്യം. സന്നദ്ധ സേനയിലെ അംഗങ്ങൾക്ക് പൊലീസിൻ്റെ തിരിച്ചറിയൽ കാർഡും മറ്റും നൽകും. ശ്രീകണ്ഠാപുരം നഗരസഭയിലും ചെങ്ങളായി പഞ്ചായത്തിലും ഉൾപ്പെടുന്നവരെയാണ് സന്നദ്ധ സേനയിൽ ഉൾപ്പെടുത്തുക.
ഇതിനു മുന്നോടിയായി കഴിഞ്ഞ ദിവസം മുൻസിപ്പൽ ചെയർമാന്റെയും ശ്രീകണ്ഠപുരം സിഐയുടെയും നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു. ജില്ലാ പോലീസിന് തന്നെ അഭിമാനമാകുന്ന രീതിയിൽ പരിപാടി നടത്തുന്നതിനുള്ള തീരുമാനത്തിലാണെന്ന് ഡിവൈഎസ്പി കെ.വി വേണുഗോപാൽ ശ്രീകണ്ഠപുരത്ത് പറഞ്ഞു. ശ്രീകണ്ഠാപുരം ജനമൈത്രി പോലീസിന്റെയും തളിപ്പറമ്പ് നേത്രജ്യോതി കണ്ണാശുപത്രിയുടെയും നേതൃത്വത്തിൽ പട്ടികജാതി പട്ടിക വർഗ്ഗ വിഭാഗങ്ങളിലുള്ള ജനങ്ങൾക്ക് വേണ്ടി സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധന ക്യാമ്പ് ഉത്ഘാടനം ചെയ്തു സംസാരിക്കുകയായൊരുന്നു അദ്ദേഹം.